എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെത്തുന്ന തീര്‍ത്ഥാടകരെ സഹായിക്കുന്നതിനും മറ്റുസുരക്ഷാ ക്രമീകരണങ്ങള്‍ക്കുമായി അന്യസംസ്ഥാനത്തെ പോലീസ് സേനകളുടെ സേവനത്തെ പരിഗണിക്കുമെന്ന് എഡിജിപി ചന്ദ്രശേഖരന് പറഞ്ഞു. തീര്‍ത്ഥാടനത്തിന് പോലീസിണ്റ്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി എരുമേലിയിലെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ശബരിമല, പമ്പ എന്നിവയോടൊപ്പം പ്രത്യേക സുരക്ഷാ പദ്ധതിയില്‍ എരുമേലിയെക്കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആവശ്യമായ പോലീസ് സേനയെ വിന്യസിക്കാന്‍ കഴിഞ്ഞിട്ടില്ല. ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസ് മുന്‍കൈ എടുത്ത് ആരംഭിച്ച തീര്‍ത്ഥാടന ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തിന് തീര്‍ത്ഥാടകര്‍ക്ക് അനുകൂലമായ പ്രതികരണമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ദര്‍ശനത്തിനായി ക്യൂ നിന്ന് ക്ഷീണിതരാകാതെ ടോക്കണ്‍ സംവിധാനം വഴി കൃത്യസമയത്തിനുള്ളില്‍ നിശ്ചിത സംഖ്യ ദര്‍ശനത്തിനെത്തുന്ന സംവിധാനത്തിന് മണിക്കൂറില്‍ ആയിരം പേര് ആണ് ഇപ്പോഴെത്തുന്നത്. ഇതുവരെ ൫ ലക്ഷത്തോളം പേര് ഇത്തരത്തില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്നതു സംബന്ധിച്ച് അനിശ്ചിതത്വം നേരിടുന്നുവെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം കാര്യക്ഷമമായി വിജയിച്ചാല്‍ പത്തു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ തീര്‍ത്ഥാടകരെയും നിയന്ത്രിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടകരോടൊപ്പം വരുന്ന ഇരുമുടിക്കെട്ടില്ലാതെയെത്തുന്ന വരെ മരക്കൂട്ടത്തു നിന്നും ചന്ദ്രാനന്ദന്‍ റോഡുവഴി തിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞു. എരുമേലി ക്ഷേത്രകുളിക്കടവിലെ മോഷണം തടയുന്നതിനായി സ്ഥാപിച്ച സിസി ക്യാമറകള്‍ ഫലപ്രദമായി വരികയാണെന്നും ഇതിലെ ദൃശ്യങ്ങള്‍ തത്സമയമായിത്തന്നെ ഇണ്റ്റര്‍നെറ്റ് വഴി ഇന്ത്യയിലുള്ള ആര്‍ക്കും കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ സേവനത്തിനായി വിവിധ റാങ്കുകളില്‍ പെട്ട 1800ഓളം പോലീസുകാരണ് ഇപ്പോഴുള്ളത്. കൂടാതെ കേന്ദ്രപോലീസ് സേനകളായ ആര്‍എഎഫ് എന്‍ഡിആര്‍എസ് തുടങ്ങിയ രണ്ട് കമ്പനി പോലീസും രംഗത്തുണ്ട്. അത്യാവശ്യ സ്ഥലങ്ങളില്‍ താത്കാലികമായി പ്രവര്‍ത്തിപ്പിക്കാവുന്ന ഹസ്ക ലൈറ്റുകള്‍ തീര്‍ത്ഥാടന വേളയില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ പോലിസ് സൂപ്രണ്ട് സി.രാജഗോപാല്‍, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്.സുരേഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ചീഫ് കമ്മീഷണറുടെ പ്രഖ്യാപനം പാഴാകുന്നു
എരുമേലി: ശബരിമല സീസണില്‍ എരുമേലിയിലെത്തുന്ന തീര്‍ത്ഥാടകരെയും കേരളാ പോലീസ് അടക്കമുള്ളവരെയും സഹായിക്കുന്നതിനായി അന്യസംസ്ഥാന പോലീസിലെ എരുമേലിയില്‍ നിയോഗിക്കാമെന്നുള്ള ശബരിമല ചീഫ് കമ്മീഷണര്‍ ജെ.ജയകുമാറിണ്റ്റെ പ്രഖ്യാപനമാണ് പാഴായിത്തീര്ന്നിരിക്കുന്നത്. എരുമേലിയിലെ സീസണ് ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി കെ.ജയകുമാര്‍ പ്രത്യേകം യോഗം വിളിച്ചു ചേര്‍ത്ത് ചര്‍ച്ച ചെയ്യുമെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച് യാതൊരുവിധ റിപ്പോര്‍ട്ടുകളും പോലീസിന് ലഭിച്ചിട്ടില്ലായെന്നാണ് എഡിജിപി പറയുന്നത്. തീര്‍ത്ഥാടകരോടുള്ള ചൂഷണമവസാനിപ്പിക്കാന് അന്യസംസ്ഥാന പോലീസിനെ രംഗത്തിറക്കണമെന്നുതന്നെയാണ് നാട്ടുകാരും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: