പാലാ: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ ജങ്ങള്‍ക്ക് മുന്നില്‍ വച്ച നിലപാടിനു വിരുദ്ധമായി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കിയ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി പാലാ നിയോജക മണ്ഡലം സമിതിയുടെ നേതൃത്വത്തില്‍ മന്ത്രി കെ.എം. മാണിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. വൈകിട്ട് ൬ മണിയോടെ ബിജെപി ഓഫീസിനു സമീപത്തുനിന്നും ആരംഭിച്ച മാര്‍ച്ച് കൊട്ടാരമറ്റത്ത് വൈക്കം റോഡില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നൂറുകണക്കായ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ബിജെപി സംസ്ഥാന കാമ്പയിന് കമ്മറ്റി കണ്‍വീനര്‍ അഡ്വ: എന്‍.കെ. നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന സര്‍ക്കാര്‍ നിലപാടിനു വിരുദ്ധമായ നിലപാട് സുപ്രീം കോടതിയില്‍ നല്കിയ എ.ജി.ക്കെതിരെ നടപടിവേണമെന്ന് നാരായണന് നമ്പൂതിരി ആവശ്യപ്പെട്ടു. എന്നാല്‍ നിയമ വകുപ്പറിയാതെ അങ്ങിനെ ഒരു റിപ്പോര്‍ട്ട് നല്കാന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്നവും കോട്ടയം ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളും വിശദീകരിച്ച് യൂത്ത് ഫ്രണ്ട് നടത്തുന്ന വികസന മുന്നേറ്റ പദയാത്രയില്‍ പ്രതിഷേധിച്ച് ബിജെപി കരിങ്കൊടി കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതിയംഗം പ്രൊഫ. ബി. വിജയകുമാര്‍, ജില്ലാ ജന: സെക്രട്ടറി കെ.എം. സന്തോഷ്കുമാര്‍ എന്നിവരും പ്രസംഗിച്ചു. പ്രകടനത്തിന് ജില്ലാ വൈസ് പ്രസിഡണ്റ്റ് റ്റി.ആര്. നരേന്ദ്രന്, പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.കെ. ശശികുമാര്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ല ജന: സെക്രട്ടറി സജന് സെബാസ്റ്റ്യന്‍, നിയോജകമണ്ഡലം പ്രസിഡണ്റ്റ് പി.പി. നിര്‍മ്മലന്‍, ജനസെക്രട്ടറി കെ.എന്‍. മോഹനന്, സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫ്, രണ്‍ജിത് ജി, മഹിള മോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്റ്റ് വത്സല ഹരിദാസ്, നിയോജകമണ്ഡലം പ്രസിഡണ്റ്റ് ശുഭ എസ്. രാജ് എന്നിവര്‍ നേതൃത്വം നല്കി. കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള ജനതയെ മുഴുവന്‍ സമരരംഗത്തിറക്കിയ ശേഷം ഹൈക്കോടതിയില്‍ കേരള സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണി കേരളത്തിന് വേണ്ടിയുള്ള വാദം ഉയര്‍ത്തുന്നതിന് പകരം തമിഴ്നാടിന് അനുകൂലമായി നിലപാട് എടുത്തതിണ്റ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റവന്യു മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് രാജിവെക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്റ്റ് ഏറ്റുമാനൂറ്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണണ്റ്റെ വസതിയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം നിയോജക മണ്ഡലം പ്രസിഡണ്റ്റ് സി.എന്‍. സുഭാഷിണ്റ്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ സംസ്ഥാന കമ്മറ്റിയംഗം പി.കെ. രവീന്ദ്രന്, കര്‍ഷക മോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് അംഗം പി.ആര്. മുരളീധരന്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ: ശ്രിനിവാസ് വി.പൈ., യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എസ്. രതീഷ്, നിയോജകമണ്ഡലം വൈസ് പ്രസിഡണ്റ്റ് ഡി.എല്‍. ഗോപി, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്റ്റ് കോര സി. ജോര്‍ജ്, ജില്ലാ കമ്മറ്റിയംഗം വി.ആര്. രാജശേഖരന്, നിയോജകമണ്ഡലം സെക്രട്ടറിമാരായ പി.ജെ. ഹരികുമാര്‍, കെ.ബി. രമേസ്, ശരത്കുമാര്, റ്റി.എന്‍. രാജീവ്, പ്രീതീഷ് പ്രസാദ്, എ.ബി. മുകേഷ്, റോയി കെ. തോമസ്, എം.പി. രഘുനാഥ്, അനീഷ് കല്ലില്‍, രമേശ് കല്ലില്‍, പ്രശാന്ത് മാങ്ങാനം, രാജേഷ് ചെറിയമഠം, ആര്. രാജു, മൂരളീകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: