പിറവം: തമിഴ്നാടിന് വെള്ളവും കേരളജനതയുടെ സുരക്ഷയുമാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ 35 ലക്ഷം ജനങ്ങള്‍ക്ക് ജീവഹാനിയുണ്ടാകുമെന്ന് വിദഗ്ധാഭിപ്രായം ഉണ്ടായിട്ടും പ്രധാനമന്ത്രി കുറ്റകരമായ മൗനം പാലിക്കുകയാണ്. ഡാമിന്റെ പേരില്‍ തമിഴ്-കേരള തര്‍ക്കമുണ്ടാക്കാന്‍ ശ്രമിക്കുന്നതും അതിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നതും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാനത്തോടനുബന്ധിച്ച് പിറവത്ത് യുവമോര്‍ച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച യുവജനസംഗമം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്. കേരളത്തിന്റെ വികസനത്തിന് തടസം നില്ക്കുന്ന ഇരുമുന്നണികള്‍ക്കുമെതിരായി പ്രതികരിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് പിറവം ഉപതെരഞ്ഞെടുപ്പ് എന്നും മുരളീധരന് പറഞ്ഞു.
യോഗത്തില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആര്.എസ്. രാജീവ്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ. തോമസ്, ജനറല്‍ സെക്രട്ടറിമാരായ എം.എന്‍. മധു, എന്‍.പി. ശങ്കരന്‍കുട്ടി, യുവമോര്‍ച്ച സംസ്ഥാനസമിതിയംഗങ്ങളായ എം. ആശിഷ്, ബാബു കരിയാട്, ബിജെപി സംസ്ഥാനസമിതിയംഗം അഡ്വ. പി. കൃഷ്ണദാസ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.എസ്. സ്വരാജ്, രാജീവ് മുതിരക്കാട്, സെക്രട്ടറി പി.എച്ച്. ഷൈലേഷ്കുമാര്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ.എസ്. പുരുഷോത്തമന്, അഡ്വ. കെ.വി. സാബു, സവിജ ഹരിദാസ്, ഇ.എന്‍. വാസുദേവന്‍, പി.എസ്. സത്യന്, അജേഷ്കുമാര്, എം.എസ്. സജീവന്, എ.എസ്. ഷിനോസ്, ജിജി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
പെരുമ്പാവൂര്‍: ജയകൃഷ്ണന് മാസ്റ്ററുടെ ബലിദാന ദിനം യുവമോര്‍ച്ച പെരുമ്പാവൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ആചരിച്ചു. രായമംഗലം, വെങ്ങോല, ഒക്കല്‍, കൂവപ്പടി, അശമന്നൂര്‍, വേങ്ങൂര്‍, മുടക്കുഴ, പെരുമ്പാവൂര്‍ നഗരസഭ എന്നിവിടങ്ങളിലായി 31 കേന്ദ്രങ്ങളില്‍ ജയകൃഷ്ണന് മാസ്റ്ററുടെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തി.
രാഷ്ട്രം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന അഴിമതി തുടച്ച് നിക്കുന്നതിനും അരാജകത്വം ഇല്ലാതാക്കുന്നതിനും വേണ്ടി യുവാക്കള്‍ ഒന്നിച്ച് നിന്ന് പോരാടുമെന്ന് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിപാടികളില്‍ മണ്ഡലം നേതാക്കളായ പ്രകാശ് കെ.റാം, കെ.ജി.സുമോഷ്, അനൂപ്, അനില്‍, അരുണ്‍, വിനു വിജയന്, ബിജെപി മണ്ഡലം ഭാരവാഹികളായ കെ.ജി.പുരുഷോത്തമന്, ഒ.സി.അശോകന്, എസ്.ജി.ബാബുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോതമംഗലം: ബിജെപി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വാരപ്പെട്ടി കവലയില്‍ ജയകൃഷ്ണന് മാസ്റ്റര്‍ അനുസ്മരണം നടത്തി. രാവിലെ 8 മണിക്ക് ജയകൃഷ്ണന് മാസ്റ്ററുടെ ഛായാചിത്രത്തിനുമുന്നില്‍ വിളക്ക് കൊളുത്തി പുഷ്പാര്‍ച്ചന നടത്തി. ശേഷം നടന്ന അനുസ്മരണയോഗത്തില്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.എന്‍.അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം സെക്രട്ടറി അനില്‍ ആനന്ദ്,
യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് എസ്. പഞ്ചായത്ത് ഭാരവാഹികളായ പി.കെ.തങ്കപ്പന്, ജയേഷ് രാജന് എന്നിവര്‍ സംസാരിച്ചു.
കൊച്ചി: കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ അനുസ്മണം പൊന്നുരുന്നിയില്‍ നടത്തി. യുവമോര്‍ച്ച തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ് സമോദ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ബാബുരാജ് തച്ചേത്ത് യോഗം ഉദ്ഘാടനം ചെയ്തു. ജേഴ്സണ് എളങ്കുളം, ജോജോ കോളരിക്കല്‍ വെണ്ണല സജീവന്, സി.സതീശന് എന്നിവര്‍ സംസാരിച്ചു. പ്രമോദ് പൊന്നുരുന്നി സ്വാഗതവും കെ.ബി.ബിനോയി നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് അരിവിതരണവും നടന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുഷ്പാര്‍ച്ചനയും ദേശീയ ഐക്യപ്രതിജ്ഞയും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: