ന്യൂദല്‍ഹി: റെയില്‍വേ ഉദ്യോഗസ്ഥനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ യുവതി അഞ്ച് ലക്ഷം രൂപ പിഴ അടയ്ക്കാന്‍ കോടതി ഉത്തരവ്. നോര്‍ത്തേണ്‍ റെയില്‍വേയിലെ ചീഫ് പേഴ്സണല്‍ ഓഫീസര്‍ക്കാണ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ജില്ലാ കോടതി ജഡ്ജി രാജേന്ദ്രകുമാര്‍ ശാസ്ത്രി ഉത്തരവിട്ടത്.
1996 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓഫീസറുടെ സെക്രട്ടറിയായിരുന്ന യുവതി തന്നെ ഓഫീസര്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ആരോപണം ഉന്നയിച്ചത്. യുവതിയുടെ വാദം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ശരിവെച്ചിരുന്നു. എന്നാല്‍ ഓഫീസറുടെ പരാതിയെത്തുടര്‍ന്ന് 2008 ല്‍ ഈ ഉത്തരവ് അസാധുവാണെന്ന് ദല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. ഉദ്യോഗസ്ഥന് യുവതിക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തിരുന്നു. മാനസിക പീഡനത്തിനും മാനനഷ്ടത്തിനും 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്.
ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തിനെതിരായി യാതൊരു സ്വഭാവ ദൂഷ്യത്തിനും തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവിട്ടത്. എല്ലാവര്ക്കും അവരുടെ മാന്യതയ്ക്കനുസരിച്ച് ജീവിക്കുവാനുള്ള അവകാശമുണ്ടെന്നും ഉത്തരവില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: