ന്യൂദല്‍ഹി: ആറ് മാസം മുന്‍പ് ദല്‍ഹിയില്‍ നടന്ന സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ കര്‍ണാടക ഭട്കല് സ്വദേശി യാസിന് ഭട്കല് എന്നറിയപ്പെടുന്ന അഹമ്മദ് സിദ്ധി ബപ്പ ദല്‍ഹിയിലുണ്ടെന്നും ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദല്‍ഹി പോലീസ് കമ്മീഷണര്‍ 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഇന്ത്യന്‍ മുജാഹിദ്ദീന്റെ ശ്രേണിയിലെ റിയാസ്, ഇഖ്ബാല്‍ ഭട്കല് എന്നീ സഹോദരന്മാര്ക്കുശേഷമുള്ള മൂന്നാമത്തെ അംഗമാണ് യാസിന് ഭട്കല്. കഴിഞ്ഞ ദിവസങ്ങളില്‍ ദല്‍ഹി പോലീസ് നടത്തിയ റെയ്ഡില്‍ ആറ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരെ പിടികൂടിയിരുന്നു. എന്നാല്‍ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. മെയ് 25 നും, സെപ്തംബര്‍ 7 നും ദല്‍ഹി ഹൈക്കോടതിക്ക് മുന്‍പിലുണ്ടായ സ്ഫോടനങ്ങളില്‍ ഇയാള്‍ക്കുള്ള പങ്കിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതേസമയം, ഇന്ത്യയിലെ തീവ്രവാദ ആക്രമണങ്ങളില്‍ ഐഎസ് ഐയുടെ പങ്കിനെക്കുറിച്ച് തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ കണ്ടെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മുഹമ്മദ് ആദില്‍, മുഹമ്മദ് ഖതീല്‍ സിദ്ധിഖി, മുഹമ്മദ് ഇര്‍ഷാദ് ഖാന്, ഗൗഹാര് അസീസ് ഖോമാനി, ഗായൂര് അഹമ്മദ് ജമാലി, അബ്ദുള്‍ റഹ്മാ
ന് എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: