വാഷിംഗ്ടണ്‍: നാറ്റോ വ്യോമാക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാക്കിസ്ഥാനോട് ക്ഷമ ചോദിക്കില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. യുഎസ്-പാക് ബന്ധം കൂടുതല്‍ വിള്ളലുകള്‍ ഉണ്ടാകുന്നതിന് ഈ ആക്രമണം കാരണമായതായും ഉദ്യോഗസ്ഥ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് പാക് സൈനിക പോസ്റ്റിനുനേരെ നാറ്റോയുടെ ആക്രമണം നടന്നത്. സൈനികരാണെന്ന് അറിഞ്ഞുതന്നെയാണ് യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സൈന്യം ആക്രമണം നടത്തിയത്. സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തിയതായി ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ആക്രമണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താതെ അനുശോചനം രേഖപ്പെടുത്തില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജയ് കാര്‍ണി വ്യക്തമാക്കി.
വൈറ്റ് ഹൗസിലെ മറ്റ് അംഗങ്ങള്‍ കൊല്ലപ്പെട്ട പട്ടാളക്കാര്‍ക്ക് വേണ്ടി അനുശോചനം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രസിഡന്റ് ഒബാമ ഔപചാരികമായി അനുശോചനം രേഖപ്പെടുത്തേണ്ടതില്ലെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: