കൊച്ചി: മുല്ലപ്പെരിയാര്‍പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി ഇൗമാസം 9 ന് നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെ സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. നിയമസഭയില്‍ അവതരിപ്പിക്കേണ്ട പ്രമേയം സംബന്ധിച്ച് ചര്‍ച്ച ചെയ്യുവാനായി 6 ന് സര്‍വകക്ഷിയോഗം ചേരും. എല്ലാ പാര്‍ട്ടികളുടെയും അഭിപ്രായത്തിനനുസരിച്ചായിരിക്കും പ്രമേയം തയ്യാറാക്കുക.
1996 ല്‍ മുല്ലപ്പെരിയാര്‍ സംബന്ധിച്ച് 2 ദിവസത്തെ പ്രത്യേക സമ്മേളനം ചേര്‍ന്നിരുന്നു. ഡാം സേഫ്റ്റി ബില്ല് അന്ന് പാസാക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചിരുന്നു. ആ പ്രദേശങ്ങളിലുള്ളവര്‍ക്ക് വലിയ ആശങ്കയാണുള്ളത്. സ്കൂള്‍കുട്ടികളെല്ലാം വളരെ ഭയപ്പാടിലാണ്. അധ്യാപകരും ഭയത്തിലാണ്. അതുകൊണ്ട് അവര്‍ക്ക് ആത്മവിശ്വാസം കൊടുക്കേണ്ടതുണ്ട്. ഡാമിന്റെ സുരക്ഷയെക്കുറിച്ച് പറയാന്‍ എക്സ്പര്‍ട്ടല്ല താനെന്നും സ്പീക്കര്‍ പറഞ്ഞു. ദല്‍ഹിയിലുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിയുമായി ചര്‍ച്ച നടത്തും. എന്തെങ്കിലും സംഭവിച്ചാല്‍ പ്രതിക്കൂട്ടിലാകുമോ എന്ന ഭയം തമിഴ്‌നാടിനുണ്ട്.
എന്നാല്‍ ഇതിന്റെ പേരില്‍ കേരളത്തെ യുദ്ധഭൂമിയാക്കുവാനും പറ്റില്ല. നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകരാനും പാടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: