ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം കേസില്‍ ടെലികോം മുന്‍ സെക്രട്ടറി ആര്.കെ. ചന്ദോലിയയ്ക്ക് അനുവദിച്ച ജാമ്യം ദല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. ദല്‍ഹി പ്രത്യേക സിബിഐ കോടതിയാണ് ഇന്നലെ ജാമ്യം അനുവദിച്ചത്. മുന്‍ ടെലികോം മന്ത്രി എ. രാജയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ചന്ദോലിയ.
കേസുമായി ബന്ധപ്പെട്ട മാദ്ധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സ്വമേധയാ കേസെടുത്തതിന് ശേഷമാണ് ജസ്റ്റീസ് വി.കെ.ശാലിയുടെ ഉത്തരവ്. അതേസമയം ചന്ദോലിയ ഇന്നലെ വൈകുന്നേരത്തോടെ ജയില്‍ മോചിതനായിരുന്നു.
മൂന്നുലക്ഷം രൂപയുടെ സ്വന്തം ഈടിലും തുല്യതുകയ്ക്കുള്ള രണ്ട് ആള് ജാമ്യത്തിലും ചന്ദോലിയ ജാമ്യത്തിലിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: