ന്യൂദല്‍ഹി: ഭീകര ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ യാസിന് ഭട്കല് ആറു മാസത്തോളം ദല്‍ഹിയില്‍ താമസിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ സംഘത്തിലെ മൂന്നാമനാണ് യാസിന്. സുരക്ഷാ ഏജന്‍സികള്‍ ഇയാള്‍ക്കായി വലവിരിച്ചു കാത്തിരിക്കുമ്പോഴാണു രാജ്യ തലസ്ഥാനത്ത് ഇയാള്‍ സുഖമായി വസിച്ചത്.
റിയാസ്, ഇക്ബാല്‍ എന്നിവരാണ് ഇന്ത്യന്‍ മുജാഹിദ്ദിന്റെ തലപ്പത്തുള്ളത്. റിയാസും ഇക്ബാലും കറാച്ചിയിലേക്കു രക്ഷപെട്ടതോടെ രാജ്യത്തെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നതു യാസിനാണ്. ഇയാള്‍ ബിഹാര്‍-നേപ്പാള്‍ അതിര്‍ത്തിയിലെ നിത്യസന്ദര്‍ശകനായിരുന്നു. പണവും സ്ഫോടകവസ്തുക്കളും രാജ്യത്ത് എത്തിച്ചിരുന്നത് ഈ വഴിയിലൂടെയാണ്.
സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനു നേതൃത്വം നല്കിയതും ഇയാളായിരുന്നുവെന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. യാസിനെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു ദല്‍ഹി പൊലീസ് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: