കോട്ടയം: യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് രമ്യമായ പരിഹാരം കാണാന്‍ സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു. അന്തര്‍സംസ്ഥാന തര്‍ക്കങ്ങളോ സംസ്ഥാനങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളോ പരിഹരിച്ച ചരിത്രം മന്മോഹന് സര്‍ക്കാരിനില്ല. തമിഴ്നാടിനുള്ള സമ്മര്‍ദ്ദ ശക്തിയുടെ നാലിലൊന്നു പോലും കേരളത്തിന് ദല്‍ഹിയില്‍ ഇല്ല. എ.കെ.ആണ്റ്റണിയെപ്പോലുള്ള പ്രമുഖരായ കേന്ദ്രമന്ത്രിമാര്‍ വെറും നോക്കുകുത്തികളായി മാറുന്ന കാഴ്ചയാണ് കേന്ദ്രത്തില്‍. ന്യായം നമ്മുടെ ഭാഗത്തായിട്ടും കേരളം പ്രതിരോധത്തിലാവുന്നത് ദുര്‍ബ്ബല നേതാക്കളുടെ കയ്യില്‍ അധികാരം ലഭിച്ചതുകൊണ്ടാണ്. ലക്ഷക്കണക്കിനാളുകളുടെ ജീവഹാനിയും രക്തച്ചൊരിച്ചിലും പ്രതീക്ഷിച്ച കാവേരി നദീജല തര്‍ക്കം വാജ്പേയ് സര്‍ക്കാര്‍ പരിഹരിച്ചത് കേവലം മണിക്കൂറുകള്‍ കൊണ്ടാണ്. ഉത്തര്‍പ്രദേശും മദ്ധ്യപ്രദേശും ബീഹാറും വിഭജിച്ച് പുതിയ സംസ്ഥാനങ്ങളുണ്ടാക്കിയപ്പോഴും ഒരുതുളളി രക്തം ഒഴുകിയിട്ടില്ല. എന്നാല്‍ തെലുങ്കാന പ്രശ്നം ഇത്രമാത്രം വഷളാക്കിയതും യുപിഎ സര്‍ക്കാരിണ്റ്റെ പിടിപ്പുകേട് കൊണ്ടാണ് സംസ്ഥാനത്ത് ദുരന്തനിവാരണ ഏജന്‍സികളുടെ പ്രവര്‍ത്തനം ദുര്‍ബ്ബലമാണെന്നും മുല്ലപ്പെരിയാറിണ്റ്റെ പശ്ചാത്തലത്തില്‍ എന്തു സുരക്ഷാനടപടിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത് എന്നും ജനങ്ങളുടെ ആശങ്ക അകറ്റാന്‍ കഴിയാത്ത ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും കെ.സുരേന്ദ്രന് പറഞ്ഞു. കെ.റ്റി.ജയകൃഷ്ണന് മാസ്റ്ററുടെ പന്ത്രണ്ടാമത് ബലിദാന ദിനാചരണത്തോട് അനുബന്ധിച്ച് യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന യുവജനസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്റ്റ് ലിജിന്‍ ലാല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്റ്റ് ഏറ്രുമാനൂറ് രാധാകൃഷ്ണന്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.നന്ദകുമാര്‍, ബിജെപി സംസ്ഥാന കാമ്പെയിന് കമ്മറ്റി ചെയര്മാന് അഡ്വ. എന്‍.കെ.നാരായണന് നമ്പൂതിരി, കെ.ജി. രാജമോഹന്‍, ബിജെപി ജില്ലാ ജന. സെക്രട്ടറി കെ.എം.സന്തോഷ്കുമാര്‍, യുവമോര്‍ച്ച ജന. സെക്രട്ടറിമാരായ അഖില്‍ രവീന്ദ്രന്, എസ്.രതീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: