ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളിലേക്ക് ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ യുപിഎ സര്‍ക്കാര്‍ മുസ്ലീം പ്രീണനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരംഭിച്ചു. മറ്റുപിന്നോക്ക സമുദായങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സംവരണത്തില്‍ (ഒബിസി) ഉള്‍പ്പെടുന്ന മുസ്ലീം പിന്നോക്കവിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണം നല്‍കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഇപ്പോള്‍ മറ്റു പിന്നോക്ക സമുദായങ്ങള്‍ക്ക് ജോലികള്‍ക്കും വിദ്യാഭ്യാസത്തിനും നല്കുന്ന 27 ശതമാനം സംവരണത്തില്‍ പിന്നോക്ക മുസ്ലീങ്ങള്‍ക്ക് പ്രത്യേക ക്വാട്ട അനുവദിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് നിയമ വകുപ്പുമന്ത്രി സല്മാന് ഖുര്‍ഷിദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനായുള്ള തീരുമാനം ഉടന്‍ തന്നെ ഉണ്ടാകുമെന്നറിയിച്ച മന്ത്രി അത് എന്നാണെന്ന് വ്യക്തമാക്കിയില്ല.
ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതപ്പെടുന്നു. ഈ സംസ്ഥാനത്തെ മുസ്ലീം വോട്ടുകളാണ് ഇത്തരം പ്രീണനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തങ്ങള്‍ രണ്ടരക്കൊല്ലമായി അധികാരത്തില്‍ തുടരുകയാണെന്നും എല്ലാ വാഗ്ദാനങ്ങളും നിറവേറ്റപ്പെടേണ്ട സമയം അതിക്രമിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഈ പ്രശ്നം രണ്ടുവര്‍ഷമായി സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നുവെന്നും മന്ത്രി തുടര്‍ന്നു. മറ്റു പിന്നോക്ക സമുദായങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന സംവരണത്തില്‍ പ്രത്യേക മുസ്ലീം സംവരണമേര്‍പ്പെടുത്തുന്നതോടെ തൊഴില്‍ വിദ്യാഭ്യാസമേഖലകളില്‍ മുസ്ലീങ്ങളല്ലാത്തവര്‍ പിന്തള്ളപ്പെടുന്ന അവസ്ഥയുണ്ടാകുമെന്ന് ഇതിനകം പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: