കുവൈറ്റ്: കുവൈറ്റ് പ്രതിരോധമന്ത്രി ജാബര്‍ അല്‍ മുബാരക് അല്‍ ഹമദ് അല്‍ സബാ രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാകും. കുവൈറ്റ് ഭരണാധികാരി സബാ അല്‍-അഹമ്മദ് അല്‍-ജബീര്‍ അല്‍ സബായാണ് ഇതുസംബന്ധിച്ച് നിയമനം നടത്തിയത്. നാസര്‍ അല്‍ മുഹമ്മദിന്റെ ഭരണകാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് 63 കാരനായ ജാബര്‍ തല്‍സ്ഥാനം വഹിക്കാനൊരുങ്ങുന്നത്.
രൂക്ഷമായ രാഷ്ട്രീയപ്രതിസന്ധി രാജ്യത്തെ ശിഥിലമാക്കിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജാബറിന്റെ അല്‍ സബാ കുടുംബം 250 വര്‍ഷക്കാലം കുവൈറ്റ് ഭരിച്ചിട്ടുണ്ട്.
അതേസമയം മുന്‍പ്രധാനമന്ത്രി നാസറിന്റെ ഭണണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ ഫെബ്രുവരി വരെ പ്രകടനങ്ങള്‍ നടത്തിയിരുന്നു. രാജ്യത്തെ അഴിമതി അവസാനിപ്പിക്കുന്നതിലും എണ്ണ വരുമാനത്തിലൂടെ സാമ്പത്തികവളര്‍ച്ച വര്‍ധിപ്പിക്കുന്നതിലും നാസര്‍ പരാജയപ്പെട്ടുവെന്നായിരുന്നു പ്രതിപക്ഷ സംഘടനകളുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: