കൊച്ചി: കൊച്ചിയിലെ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍ലന്റ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സീനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ മേന്ഘനിയെ എറണാകുളം സിബിഐ കോടതി ശിക്ഷിച്ചു. മൂന്നുവര്‍ഷത്തെ കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.
ജോലിയിലിരിക്കെ ഒരു കോണ്‍ട്രാക്ടറുടെ ബില്‍ പാസാക്കാനായി ബില്‍ തുകയടെ രണ്ട് ശതമാനമായ 15,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്തു എന്നാണ് കേസ്. ഇത് സിബിഐ കയ്യോടെ പിടികൂടുകയായിരുന്നു. കൊച്ചിയിലെ സിബിഐ ആന്റി കറപ്ഷന്‍ ബ്രാഞ്ച് ആണ് കേസന്വേഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: