കൊച്ചി: ടെക്സ്റ്റെയില്‍ വിപണന രംഗത്ത് ചുരുങ്ങിയ കാലംകൊണ്ട് പേരെടുത്ത ഇമ്മാനുവല്‍ സില്‍ക്സിന്റെ പുതിയ ഷോറും വാണിജ്യ തലസ്ഥാനമായ കൊച്ചിയില്‍ ഈ മാസം നാലിന് പ്രവര്‍ത്തനം ആരംഭിക്കും. അഞ്ച് ലക്ഷം സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ഏറ്റവും വലിയ ടെക്സ്റ്റെയില്‍ ഷോറും എന്ന ഖ്യാതി സ്വന്തമാക്കിക്കൊണ്ടാരംഭിക്കുന്ന ഇമ്മാനുവല്‍ സില്‍ക്സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് ബോളിവുഡ് താരം ഷാരൂഖ് ഖാനാണ്.
ഷോറും വിസ്തൃതിയിലും ലോകോത്തര സൗകര്യങ്ങളിലും വസ്ത്രശേഖരത്തിലും ഇമ്മാനുവല്‍ സില്‍ക്സ് കൊച്ചി ഷോറും നവ്യാനുഭവമാണ് സമ്മാനിക്കുന്നത്. സാരികളിലെ എല്ലാത്തരം വൈവിധ്യങ്ങള്‍, പാരമ്പര്യത്തനിമയും പുതുമയും സംഗമിക്കുന്ന പട്ടുസാരികള്‍, ഏറ്റവും പുതിയ ട്രന്റുകളിലുള്ള റെഡിവെയറുകള്, വിവാഹ വസ്ത്രങ്ങള്‍, ജെന്റ്സ് വെയറുകള്‍, കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ എന്നിവയുടെയെല്ലാം വലിയ ശേഖരം ഇമ്മാനുവല്‍ സില്‍ക്സില്‍ ഒരുക്കിയിട്ടുണ്ട്. ഗ്രൗണ്ട് ഫ്ലോറില്‍ കുട്ടികള്‍ക്കായുള്ള തുണിത്തരങ്ങള്‍, ഫസ്റ്റ് ഫ്ലോറില്‍ സാരികള്‍, രണ്ടാം നിലയില്‍ സ്ത്രീകള്‍ക്കായുള്ള വസ്ത്രങ്ങള്‍ , മൂന്നാം നിലയില്‍ പുരുഷന്മാര്ക്കായുള്ള വസ്ത്രങ്ങള്‍ എന്നിങ്ങനെ ഓരോ നിലയും ഓരോ വിഭാഗത്തിനായാണ് നീക്കി വച്ചിരിക്കുന്നത്. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കുമായി വ്യത്യസ്ത വെഡ്ഡിംഗ് ഗ്യാലറികളും ഇമ്മാനുവല്‍ സില്‍ക്സിന്റെ കൊച്ചി ഷോറൂമിലുണ്ട്.
1000 കാറുകള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യം, വിഐപി ആന്റ് സെലിബ്രിറ്റി ലോഞ്ച്, 5000 സ്ക്വയര്‍ ഫീറ്റില്‍ ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, 4500 സ്ക്വയര്‍ ഫീറ്റില്‍ ഫുഡ് കോര്‍ട്ട്, എടിഎം കൗണ്ടര്‍, ഫ്രീ ഇന്റര്‍നെറ്റ് കഫെ, 3000 ത്തോളം ജീവനക്കാര്‍, ഫാഷന്‍ ഡിസൈനര്‍മാരുടേയും മോഡലുകളുടേയും സേവനം, ലൈവ് ഫാഷന്‍ ഷോ, ഡോക്ടറുടേയും നഴ്സിന്റെയും സേവനം തുടങ്ങി ഒട്ടേറെ സവിശേഷതകളോടെയാണ് ഇമ്മാനുവല്‍ സില്‍ക്സ് കൊച്ചിയിലെത്തുന്നത്.
കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ നാലിനാണ് ഉദ്ഘാടനചടങ്ങ് നടക്കുന്നത്. കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, എംഎല്‍എമാര്‍, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങി നിരവധി പേര് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഇമ്മാനുവല്‍ സില്‍ക്സ് സാരഥികളായ ടി.ഒ.ബൈജുവും ടി.ഒ.രാജുവും പത്രസമ്മേളനത്തില്‍ പറഞ്ഞു. 2015 ന് മുമ്പ് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും ഖത്തറിലും ഷോറും ആരംഭിക്കുമെന്നും അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: