ന്യൂദല്‍ഹി: മാരുതി സുസുക്കിയുടെ വില്പന ഇടിഞ്ഞു. നവംബര്‍ മാസ വില്പനയില് 18.46 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നു. 91,772 യൂണിറ്റ് വാഹനങ്ങളാണ് ഇക്കാലയളവില്‍ വിറ്റഴിച്ചത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,12,554 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചതെന്ന് മാരുതി സുസുക്കി ഇന്ത്യയുടെ പ്രസ്താവനയില്‍ പറയുന്നു. ആഭ്യന്തര വിപണിയില്‍ കഴിഞ്ഞ മാസം 82,870 യൂണിറ്റിന്റെ റെക്കോഡ് വില്പനയാണ് നടന്നത്.
നവംബര്‍ മാസം കയറ്റുമതിയിലും ഇടിവുണ്ടായി. 11.43 ശതമാനമായിരുന്നു കയറ്റുമതി. 8,902 യൂണിറ്റാണ് കഴിഞ്ഞ മാസം കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 10,051 യൂണിറ്റ് വാഹനങ്ങളാണ് കയറ്റി അയച്ചത്. ആഭ്യന്തര വിപണിയില്‍ പാസഞ്ചര്‍ കാര്‍ വില്പനയിലും 16.59 ശതമാനം കുറവുണ്ടായതായി മാരുതി സുസുക്കിയുടെ പ്രസ്താവനയില്‍ പറയുന്നു. 73,078 യൂണിറ്റാണ് ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കപ്പെട്ടത്. 2010 നവംബര്‍ മാസം ഇത് 87,618 യൂണിറ്റായിരുന്നു.
ചെറുകാറുകളായ മാരുതി 800, എ സ്റ്റാര്‍, ആള്‍ട്ടോ, വാഗണ്‍ ആര് എന്നിവയുടെ വില്പന 27.24 ശതമാനമായി ഇടിഞ്ഞു. 38,921 യൂണിറ്റ് വാഹനങ്ങളാണ് ഈ വിഭാഗത്തില്‍ വിറ്റഴിക്കപ്പെട്ടത്. എസ്റ്റിലോ, സ്വിഫ്റ്റ്, റിറ്റ്സ് മോഡലുകളുടെ വില്പനയില് 3.72 ശതമാനം കുറവാണുണ്ടായത്. അതേ സമയം മാരുതി സുസുക്കി ഡിസയര്‍ മോഡലുകളുടെ വില്പനയില് 6.04 ശതമാനം വര്‍ധനവുണ്ടായി. സെഡാന് എസ് എക്സ് 4 ന്റെ വില്പനയിലും പുരോഗതിയുണ്ടായി. വില്പനയില് 9.81 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: