ന്യൂദല്‍ഹി: പെട്രോള്‍വില ലിറ്ററിന് 78 പൈസ കുറച്ചു. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി നിലവില്‍വന്നു. ഐഒസി, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന്, ഭാരത് പെട്രോളിയം കോര്പ്പറേഷന് എന്നീ പൊതുമേഖലാ എണ്ണക്കമ്പനി മേധാവികളുടെ യോഗമാണ് പെട്രോള്‍വിലയില്‍ നാമമാത്രമായ കുറവ് വരുത്താന്‍ തീരുമാനിച്ചത്. പെട്രോള്‍ വില കൂട്ടിയതിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. സര്‍ക്കാരിനെതിരെ ജനരോഷം രൂക്ഷമാകുകയും പ്രമുഖ യുപിഎ ഘടകകക്ഷികള്‍ പിന്തുണ പിന്‍വലിക്കുമെന്ന് മുന്നറിയിപ്പ് നല്കുകയുമുണ്ടായി. ഇതോടെ, നാമമാത്രമായെങ്കിലും പെട്രോള്‍വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: