കൊച്ചി: സംവിധായകരായ ജയരാജിനും കമലിനും വിലക്ക്. എതിര്‍പ്പ് മറികടന്ന് സിനിമാ റിലീസ് ചെയ്തതിനാണ് വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്വിലക്ക് ഏര്‍പ്പെടുത്തിയത്. ഇവരുടെ സിനിമകള്‍ ഇനി വിതരണത്തിനെടുക്കില്ലെന്ന് സംഘടനാനേതാക്കള്‍ വ്യക്തമാക്കി. കമലിന്റെ സ്വപ്നസഞ്ചാരി, ജയരാജിന്റെ നായിക എന്നീ സിനിമകളാണ് എതിര്‍പ്പ് അവഗണിച്ച് റിലീസ് ചെയ്തത്. കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലുള്ള 70 തിയേറ്ററുകളിലാണ് ഈ സിനിമകള്‍ റിലീസ് ചെയ്തത്.
തിയേറ്ററുകളില്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് നവംബര്‍ ഒന്നു മുതല്‍ എക്സിബിറ്റേഴ്സ് ഫെഡറേഷന് മലയാളംസിനിമകള് പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിയപ്പോഴാണ് അവര്‍ക്ക് റിലീസിന് സിനിമകള്‍ നല്‍കേണ്ടെന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് തീരുമാനിച്ചത്.
എന്നാല്‍ 20 മുതല്‍ പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യുന്നതിന് ഫെഡറേഷന് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ വിതരണക്കാരുടെ സംഘടന തയ്യാറായില്ല. നവംബര്‍ 27ന് ശേഷമേ പുതിയ സിനിമകള്‍ വിതരണം ചെയ്യൂ എന്ന് അസോസിയേഷന് പ്രഖ്യാപിച്ചിരുന്നു. ഇത് ധിക്കരിച്ചാണ് സിനിമ റിലീസിംഗ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: