കുമളി : ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും മുല്ലപ്പെരിയാറിന് പകരം പുതിയ അണക്കെട്ട് നിര്മിക്കണമെന്നുംആവശ്യപ്പെട്ട് നടന്നുവരുന്ന പ്രതിഷേധസമരം ശക്തിപ്രാപിക്കുന്നു. ഇന്നലെയും രാവിലെ മുതല്‍ സ്കൂള്‍ കുട്ടികളും പൗരസമിതിയുമൊക്കെ പ്രതിഷേധ റാലിയുമായി കുമളി നിറഞ്ഞു നിന്നു. ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനമായിരുന്നു കുമളി സെന്റ് തോമസ് സ്കൂളില്‍ നിന്നും കുമളി വഴി കടന്നുപോയത്.
ചൊവ്വാഴ്ച രാത്രിയില്‍ ഇടമുറിയാതെ ശക്തിയായി മഴ പെയ്തതോടെ തീരവാസികളും കുമളി വാസികളും മുല്ലപ്പെരിയാര്‍ ഡാമിന് വേണ്ടി പ്രാര്‍ത്ഥിച്ചു. ഏതൊക്കെ തരത്തില്‍ സമരം ചെയ്താലാണ് തമിഴ്നാടിന്റെ കണ്ണ് തുറക്കുകയെന്ന ചിന്തയിലാണ് ഇടുക്കിക്കാര്. ഡാമിന് ദുരന്തം സംഭവിച്ചാല്‍ നാലുജില്ലകളിലായാണ് അത് വ്യാപിക്കുകയെങ്കിലും ഇടുക്കിക്കായിരിക്കും ഏറ്റവും വലിയ ആഘാതം. അതുകൊണ്ടുതന്നെ ഇവിടുത്തെ പല സംഘടനകളും ഭാവി സമരപരിപാടികളെക്കുറിച്ചുള്ള ചിന്തയിലാണ്. ഇത്രയൊക്കെയായിട്ടും തമിഴ്നാടിന്റെ ഭാഗത്തുനിന്നും കാര്യമായ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. വൈക്കോയേപ്പോലുള്ള നേതാക്കള്‍ ഇപ്പോള്‍ വായ്മൂടിയിരിക്കുന്നതിന്റെ പൊരുള്‍ ആര്‍ക്കും തിരിച്ചറിയാനാവുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: