ഹോങ്കോങ്ങ്: ഹോങ്കോങ്ങിലെ കൂവ് ലൂണ്‍ പ്രദേശത്ത് ജനങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ എട്ടുപേര്‍ മരിക്കുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കെട്ടിടത്തില്‍ തീപടര്‍ന്നത് എങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലായെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. കെട്ടിടത്തില്‍ നിന്നും കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്.
സംഭവസ്ഥലത്ത് നിന്നും എട്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവം നടന്നത് ഒരു ചെറിയ കെട്ടിടത്തിലായതുകൊണ്ട് അഗ്നിപടരാനുള്ള സാധ്യത കൂടുതലാണെന്നും ഉദ്യോഗസ്ഥവൃത്തങ്ങള്‍ വെളിപ്പെടുത്തി. ഈ വര്ഷംകൂവ് ലൂണില്‍ ചെറിയ കെട്ടിടത്തിന് തീപിടിച്ച് നാലുപേര്‍ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: