ന്യൂദല്‍ഹി: പാക് അധീനകാശ്മീരിലും പാക്കിസ്ഥാനിലെ ഒളിത്താവളങ്ങളിലുമായി ഇന്ത്യയിലേക്ക് കടക്കാന്‍ ഏകദേശം 2500 ഭീകരര്‍ തയ്യാറെടുക്കുന്നതായി ആഭ്യന്തര സഹമന്ത്രി ജിതേന്ദ്രസിംഗ് രാജ്യസഭയെ അറിയിച്ചു.
ഈ വിഷയത്തില്‍ ജമ്മുകാശ്മീര്‍ സര്‍ക്കാരുമായി സഹകരിച്ച് പല രീതിയിലുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. അതിര്‍ത്തി സംരക്ഷണം ശക്തിപ്പെടുത്തല്‍, പല തലങ്ങളിലായി അന്തര്‍ദ്ദേശീയ അതിര്‍ത്തികളിലും നിയന്ത്രണ രേഖയിലും നുഴഞ്ഞുകയറ്റം തടയാനുള്ള ശ്രമം, അതിര്‍ത്തിയില്‍ വേലികള്‍ സ്ഥാപിക്കല്‍, നൂതന സാങ്കേതികവിദ്യയും ആയുധങ്ങളും സുരക്ഷാഭടന്മാര്ക്ക് നല്കല് എന്നിവ അതില്‍ ഉള്‍പ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
രഹസ്യവിവരങ്ങള്‍ ലഭ്യമാക്കാനുള്ള നൂതന സൗകര്യങ്ങള്‍ അതിര്‍ത്തി സുരക്ഷക്കായി ഉപയോഗപ്പെടുത്തുകയും എല്ലാ ഏജന്‍സികളുടെയും യോജിച്ചുള്ള പ്രവര്‍ത്തനവും നടക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പലതലങ്ങളില്‍ നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമങ്ങളെ സംസ്ഥാന സര്‍ക്കാരും കേന്ദ്രഗവണ്മെന്റും നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നുണ്ടെന്നും മന്ത്രി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: