കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പുതിയ ഡാമിന് നിര്‍മാണ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് ബിജെപി ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു. റോഡുകള്‍ വിജനമായിരുന്നു. വാഹനങ്ങള്‍ ഓടിയില്ല. ബിജെപിയുടെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ പ്രകടനങ്ങള്‍ നടത്തി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് അനുകൂലമായ നിലപാടെടുക്കാന്‍ കേന്ദ്രഗവണ്മെന്റ് തയ്യാറാകുന്നില്ലെങ്കില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ രാജിവച്ചുകൊണ്ട് പ്രതിഷേധം അറിയിക്കാനുള്ള തന്റേടം കാണിയ്ക്കണമെന്ന് എ.എന്‍.രാധാകൃഷ്ണന് പറഞ്ഞു. ഹര്‍ത്താലിനോടനുബന്ധിച്ച് ബിജെപി നഗരത്തില്‍ നടത്തിയ പ്രകടനത്തിനുശേഷം മേനക ജംഗ്ഷനില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡന്റ് പി.ജെ.തോമസ്, ജന.സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി, നി.മണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ്കുമാര്‍, ഇ.എസ്.പുരുഷോത്തമന്, ജലജ ആചാര്യ, സന്ധ്യ ജയപ്രകാശ്, ഹുസൈന് സേട്ട്, പി.എസ്.ഷമി, പി.ബി.സുജിത്, ടി.ബാലചന്ദ്രന്, വി.അതികായന്, പി.കെ.രാജന്, പി.ജി.അനില്‍കുമാര്‍, ബാബുരാജ് തച്ചേത്ത്, യു.ആര്.രാജേഷ്, പി.ജി.മനോജ്, കെ.എസ്.ദിലീപ്കുമാര്, പി.എന്‍.ശങ്കരനാരായണന്, ദിനേശ് പൈ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഹര്‍ത്താലിനോടനുബന്ധിച്ച് ബിജെപി പനമ്പിള്ളി നഗര്‍, കടവന്ത്ര ഡിവിഷനുകളുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും പ്രതിഷേധ യോഗവും നടന്നു. കര്‍ഷകമോര്‍ച്ച തൃക്കാക്കര മണ്ഡലം പ്രസിഡന്റ് എം.എല്‍.വിനോദ് അദ്ധ്യക്ഷത വഹിച്ച യോഗം തൃക്കാക്കര നിയോജകമണ്ഡലം സെക്രട്ടറി സി.സതീശന് ഉദ്ഘാടനം ചെയ്തു. കര്‍ഷകമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര്.ഓമനക്കുട്ടന്, ചന്ദ്രന് ഗാന്ധിനഗര്‍, സുനില്‍ മഠത്തില്‍ പറമ്പ് എന്നിവര്‍ പ്രസംഗിച്ചു. ഡിവിഷന് പ്രസിഡന്റുമാരായ ആര്.മുകുന്ദന്, ഷനില്‍ കുമാര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
മുല്ലപെരിയാര്‍ പ്രശ്നത്തോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന നിഷ്ക്രിയത്വത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ മുനമ്പത്ത് പ്രധാനമന്ത്രിയുടെ കോലം കത്തുക്കുകയും പ്രകടനം നടത്തുകയും ചെയ്തു. ബിജെപി സംസ്ഥാന സമിതിയംഗം കെ.കെ.വേലായുധന്, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ് ഇ.എസ്.പുരുഷോത്തമന് പഞ്ചായത്ത് കണ്‍വീനര്‍ എ.ഡി.സജു, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ഐ.ആര്.രമേഷ് ബിഎംഎസ് നേതാക്കളായ എ.വി.വിനു, പി.ആര്.പ്രകാശന്, പി.ആര്.സുധി, ടി.കെ.ബാലകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
ഹര്‍ത്താലിനോടനുബന്ധിച്ച് കളമശ്ശേരിയില്‍ പ്രകടനം നടത്തി. കളമശ്ശേരി അപ്പോളോടയേഴ്സ് ജംഗ്ഷനില്‍ നടന്ന പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് കെ.എസ്.ഉദയകുമാര്‍, ജനറല്‍ സെക്രട്ടറി പി.ബി.സജീവ്കുമാര്‍, ആര്.സജീകുമാര്‍, ഏലൂര്‍ ഗോപിനാഥ്, കെ.ആര്.രാജപ്പന്, ബൈജു ശിവന്, കെ.പി.ഹരിഹരന്, എ.സുനില്‍കുമാര്‍, പി.ടി.ഷാജി എന്നിവര്‍ നേതൃത്വം നല്കി.
ഹര്‍ത്താലിനോടനുബന്ധിച്ച് പിറവത്ത് സംഘടിപ്പിച്ച പ്രകടനം ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണി വല്ലയില്‍ ഉദ്ഘാടനം ചെയ്തു.
ബിജെപി നിയോജകമണ്ഡലം സെക്രട്ടറി എം.എസ്.കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രകടനത്തിന് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് പൊന്നാംകുഴി, പ്രഭാകരന് നായര്‍, രമേഷ്കുമാര്‍, പരമേശ്വരന് ടി.കെ,ചന്ദ്രന് പാറശ്ശേരില്‍, സജി ചിറ്റേത്ത്, പ്രഭാ പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്കി.
മുല്ലപെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്ര- കേരള സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പുനയത്തിനെതിരെ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആലുവായില്‍ പൂര്‍ണമായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ്സമരം കൂടിയായിരുന്നതിനാല്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞുകിടന്നു. വാഹനങ്ങളൊന്നും ഓടിയില്ല. ശബരിമല തീര്‍ത്ഥാടകര്‍ക്ക് തടസ്സമുണ്ടായില്ല. നഗരത്തില്‍ പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ മുഖ്യതപാല്‍ പോസ്റ്റ് ഓഫീസ്, റയില്വേസ്റ്റേഷന് റോഡിലെ എസ്ബിടിയും സമരക്കാര്‍ പൂട്ടിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്, അഡ്വ.എ.കെ.നസീര്‍, എം.കെ.സദാശിവന്, അഡ്വ.പി.ഹരിദാസ്, കെ.ജി.ഹരിദാസ്, എ.സി.സന്തോഷ്, ഒ.എസ്.മണി, എന്‍.അനില്‍കുമാര്‍,വി.എസ്.ഷാജി എന്നിവര്‍ നേതൃത്വം നല്കി.
മുല്ലപെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ ഹര്‍ത്താലിന്റെ ഭാഗമായി കോതമംഗലത്ത് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
കോതമംഗലം ബിജെപി ഓഫീസ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് നിയോജകമണ്ഡലം പ്രസിഡന്റ് കെ.ആര്.രജിത്,സംസ്ഥാന സമിതിയംഗം എം.എന്‍.ഗംഗാധരന്, ജില്ലാ സെക്രട്ടറി പി.പി.സജീവ്, ജനറല്‍ സെക്രട്ടറിമാരായ പി.കെ.ബാബു, സന്തോഷ് പത്മനാഭന്, സെക്രട്ടറി അനില്‍ ആനന്ദ്, വൈസ് പ്രസിഡന്റ് പി.ആര്.നാരായണന് നായര്‍, ഖജാന്‍ജി എന്‍.രഘു എന്നിവര്‍ നേതൃത്വം നല്കി.
നേര്യമംഗലം, കുട്ടമ്പുഴ, പിണവൂര്‍കുടി, വെള്ളാരംകുത്ത്, തട്ടേക്കാട്, വാരപ്പെട്ടി, പിണ്ടിമന എന്നിവിടങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
മുല്ലപെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് ചോറ്റാനിക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്.സത്യന്, സെക്രട്ടറി കെ.എസ്.ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. ചോറ്റാനിക്കര മണ്ഡലം പ്രസിഡന്റ് എന്‍.സജീവ്, യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് ടി.കെ.പ്രശാന്ത്, പി.പി.സാനുകാന്ത്, എം.എസ്.ഹരികുമാര്‍, കെ.കെ.ബാലകൃഷ്ണന്, കെ.എസ്.മഹേഷ്, പി.എസ്.അനിരുദ്ധന്, പി.ആര്.കുമാരന്, അജിത്ത്, അയ്യപ്പദാസ്, പ്രശാന്ത്, രഞ്ജിത്ത് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
ഹര്‍ത്താലിനോടനുബന്ധിച്ച് ചൊവ്വരയില്‍ പ്രകടനം നടത്തി. ബിജെപി പഞ്ചായത്ത് കമ്മറ്റി കണ്‍വീനര്‍ പി.ആര്.ഷിബു നേതൃത്വം നല്കി.
മുല്ലപെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് പ്രശ്ന പരിഹാരം കാണുവാന്‍ ആവശ്യപ്പെട്ട് കാക്കനാട്, കടവന്ത്ര, വൈറ്റില, വെണ്ണല എന്നിവിടങ്ങളില്‍ പ്രകടനം നടത്തി. ബിജെപി തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ് ബാബുരാജ് തച്ചേത്ത് ജനറല്‍ സെക്രട്ടറിമാരായ വെണ്ണല സജീവന്, ജേഴ്സണ് എളങ്കുളം, സി.സതീശന്, യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് സമോദ് രാജ്, കര്‍ഷകമോര്‍ച്ച ഭാരവാഹികളായ പ്രമോദ് പുന്നുരുന്നി, പി.ആര്.ഓമനക്കുട്ടന്, തൃക്കാക്കര മുനിസിപ്പല്‍ പ്രസിഡന്റ് ജീവകുമാര്‍ പാലച്ചുവട് എന്നിവര്‍ നേതൃത്വം നല്കി.
മൂവാറ്റുപുഴയില്‍ ബന്ദിന്റെ പ്രതീതി സൃഷ്ടിച്ചു. കെ എസ് ആര് ടി സിയും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും മാത്രമാണ് ഓടിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ ഭൂരിഭാഗവും എത്താതിരുന്നതിനാല്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും നിലച്ചു.
ബി ജെ പിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. ബി ജെ പി ഓഫീസിനു മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരംചുറ്റി നെഹ്റുപാര്ക്കില് സമാപിച്ചു. നേതാക്കളായ കെ. കെ. ദിലീപ് കാവന രമേഷ്, റ്റി. ചന്ദ്രന്, ഹാരിഷ് എന്നിവര്‍ നേതൃത്വം നല്കി. ആട്ടായം മലയാളം ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ 12മണിക്കൂര്‍ ഉപവാസ സമരം നിര്‍മ്മല കോളേജ് പ്രൊഫ. ജോസ്കുട്ടി ഒഴുകയില്‍ ഉദ്ഘാടനം ചെയ്തു.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും കൂട്ടധര്‍ണ്ണയും നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി കെ. എം. അബ്ദുള്‍ മജീദ്, വൈസ് പ്രസി. അമീര്‍ അലി, നിയോജകമണ്ഡലം പ്രസി. എ. അബൂബക്കര്‍, ജനറല്‍ സെക്രട്ടറി എം. എം. സീതി, പായിപ്ര പഞ്ചായത്ത് പ്രസി. പി. എ. ബഷീര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: