തൃപ്പൂണിത്തുറ: വൃശ്ചികോത്സവത്തിന്റെ ഭക്തിയുടെ നിറവില്‍ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിനു സമീപം നടക്കുന്ന കോസ്മോകി രുദ്രാക്ഷ പ്രദര്‍ശനത്തിനും സന്ദശകര്‍ വര്‍ദ്ധിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായിട്ടുള്ള പ്രദര്‍ശനം കാണുന്നതൊടൊപ്പം കൂടുതല്‍ മനസ്സിലാക്കുന്നതിന് മുഖ്യസംഘാടകനായ ഡോ.എന്‍.ജി.മുരളിയുമായി സംവദിക്കുന്നതിനും ആളുകള്‍ എത്തുന്നുണ്ട്. ആള്‍ട്ടര്‍നേറ്റീവ് ചികിത്സാരംഗത്ത് ഗവേഷണവും പ്രചരണവും നടത്തുന്ന ഹീലിങ്ങ് സോലൂഷന്‍ കേരളത്തില്‍ റെയ്കി, അക്യൂപ്രഷര്‍, രുദ്രാക്ഷ ചികിത്സ, പഞ്ചഗവ്യ ചികിത്സ എന്നീവിഷയങ്ങളില്‍ ബോധവല്‍ക്കരണവും നടത്തിവരികയാണ്. ഡോ.എന്‍.ജി.മുരളി ദുര്‍ലഭമായി കാണുന്ന ഏകമുഖി മുതല്‍ അതിവിശിഷ്ടമായ ഗൗരീശങ്കരം, സവാര്‍, ഗണേശമുഖം സിദ്ധമാല, സ്ഫടികമാലകള്, സാളഗ്രാമം, ഗംഗാജലം, ആറമുളകണ്ണാടി എന്നിവയും ഇവിടെ ഉണ്ട്. നിരവധി പഞ്ചഗവ്യ ഉല്‍പ്പന്നങ്ങളും, നാട്ടുപശുക്കളുടെ ചിത്രപ്രദര്‍ശനവും, അഗ്നിഹോത്രഹോമ സാമഗ്രികളും ഉള്‍പ്പെടെ പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. വേദഗണിത ഇ-ബുക്കിന്റെ സൗജന്യ വിവരണ സംവിധാനവും ഇവിടെ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: