കറുകച്ചാല്‍: അയ്യപ്പ ഭക്തരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുമ്പോള്‍ എരുമേലിയിലേക്ക് യാത്രാക്ളേശം രൂക്ഷമായി. ആലപ്പുഴ ദേശീയപാതയില്‍ നിന്നും ചങ്ങനാശ്ശേരി, കറുകച്ചാല്‍, മണിമല വഴി എരുമേലിയില്‍ എത്തിച്ചേരാന്‍ അയ്യപ്പഭക്തന്മാര് ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. പരമ്പരാഗത പാതയില്‍ എരുമേലി വഴി പമ്പയിലേക്ക് സര്‍വ്വീസിന് ആവശ്യമായ സര്‍വ്വേ കെഎസ്ആര്‍ടിസി നടത്തിയെങ്കിലും ആവശ്യമായ സര്‍വ്വീസ് ആരംഭിക്കാന്‍ കഴിഞ്ഞില്ല. ചങ്ങനാശ്ശേരി, എരുമേലി റൂട്ടിലാണ് യാത്രക്ളേശം രൂക്ഷമായിരിക്കുന്നത്. ഇതുവഴി സര്‍വ്വീസ് നടത്തിയിരുന്ന മിക്കസ്വകാര്യ സര്‍വ്വീസുകളും നിര്‍ത്തലാക്കുകയും ചെയ്തു. എരുമേലിയിലേക്ക് മുമ്പു സര്‍വ്വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി സര്‍വ്വീസും ഇപ്പോഴില്ല. ആലപ്പുഴ, ചങ്ങനാശ്ശേരി ഡിപ്പോകളില്‍ നിന്നും ലിമിറ്റഡ് സ്റ്റോപ്പ് സര്‍വ്വീസ് ഏരുമേലിയിലേയ്ക്ക് തീര്‍ത്ഥാടകരുടെ യാത്രാക്ളേശത്തിന് കുറെയൊക്കെ പരിഹാരമാകും.
സന്നദ്ധ സംഘടനകള്‍ സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യണം-മന്ത്രി
കോട്ടയം: ശബരിമലയില്‍ എത്തുന്ന ഭക്തജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കുവാന്‍ സര്‍ക്കാരിനും ദേവസ്വബോര്ഡിനും സാധിക്കാത്ത സാഹചര്യത്തില്‍ സേവന സന്നദ്ധസംഘടനകള്‍ ശബരിമലയിലും ഇടത്താവളങ്ങളിലും നടത്തുന്ന സേവനങ്ങളെ മഹനീയമായി കാണുകയും സഹായിക്കുകയും ചെയ്യാന്‍ ഭക്തജനങ്ങള്‍ മുന്നോട്ട് വരണമെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് പ്രസ്താവിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ക്കുവേണ്ടി സംസ്ഥാനതല സേവനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഏറ്റുമാനൂരില്‍ നിര്‍വ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ സംസ്ഥാന ട്രഷറര്‍ കെ.പത്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. തന്ത്രിസമാജം സംസ്ഥാന പ്രസിഡണ്റ്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രോപദേശക സമിതി കണ്‍വീനര്‍ കെ.എന്‍.ശ്രീകുമാര്‍, അഡ്വ. പി.രാജേഷ്, ആറുമാനൂറ് ഉണ്ണികൃഷ്ണന്, യു.എന്‍.തമ്പി, പി.എന്‍.രവീന്ദ്രന്, കെ.എസ്.രഘുനാഥന് നായര്‍, അയര്‍ക്കുന്നം രാമന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ശബരിമല, പമ്പ, എരുമേലി, തിരുവല്ല, ഗുരുവായൂറ്, ഏറ്റുമാനൂറ്‍, പന്തളം എന്നീ ധര്‍മ്മ പരിഷത്തിണ്റ്റെ സേവനകേന്ദ്രങ്ങള്‍ വഴി അന്നദാനം, ഔഷധ ജലവിതരണം, മെഡിക്കല്‍ ക്യാമ്പ്, ഇന്‍ഫര്‍മേഷന്‍ , വിരിപ്പന്തല്‍ എന്നിവ സജ്ജീകരിച്ചുവരുന്നതായി ധര്‍മ്മ പരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി അയര്‍ക്കുന്നം രാമന്നായര് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: