ന്യൂദല്‍ഹി: ഇന്ത്യന്‍ പോലീസ് സര്‍വ്വീസ് ഉന്നതമായ ഒരു ലാവണമെന്ന പൊതുധാരണയെ തിരുത്തിക്കൊണ്ട് കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ 30 ഓഫീസര്‍മാര്‍ മെച്ചപ്പെട്ട ജോലികള്‍ തേടി ഐപിഎസ് വിട്ടു. സ്വകാര്യ മേഖലയിലെ ഉയര്‍ന്ന ശമ്പളം, ജോലിയുടെ വെല്ലുവിളികള്‍, ഇപ്പോഴത്തെ സ്ഥാനത്തോടുള്ള അതൃപ്തി, സര്‍വീസുകള്‍ തമ്മിലുള്ള അന്തരം ഇവയാണ് ഇടക്കുവെച്ച് മറ്റ് ജോലികള്‍ സ്വീകരിക്കാന്‍ ഐപിഎസുകാരെ പ്രേരിപ്പിക്കുന്നത്.
2008ല്‍ 12 ഐപിഎസുകാരാണ് ജോലി ഉപേക്ഷിച്ചതെങ്കില്‍ 2009-ല്‍ അത് 10ഉം 2010-ല്‍ എട്ടുമായിരുന്നു.
സര്‍വീസിലെ വേര്‍തിരിവുകള്‍, കലാപബാധിത പ്രദേശങ്ങളിലെ ദീര്‍ഘകാലത്തെ നിയമനം, ജോലിയുടെ വെല്ലുവിളികള്‍, സ്വകാര്യ മേഖലയിലെ ഉയര്‍ന്ന ശമ്പളവും മറ്റാനുകൂല്യങ്ങളുമാവാം ജോലി ഉപേക്ഷിക്കുന്നതിന്റെ കാരണമെന്ന് പല ഐപിഎസ് ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു. സേവന വ്യവസ്ഥകള്‍ മറ്റ് അഖിലേന്ത്യാ സര്വ്വീസുകള്ക്കൊപ്പമാക്കുകയും ഫീല്‍ഡില്‍ ജീവിതകാലം മുഴുവന്‍ ജോലി ചെയ്യേണ്ടിവരുന്ന അവര്‍ക്ക് മതിയായ ആനുകൂല്യങ്ങള്‍ നല്‍കേണ്ടതുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഒാഫീസര്‍മാരുടെ ഒഴിവുകള്‍ നികത്തുമെങ്കിലും കാതലായ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തിടത്തോളം കൊഴിഞ്ഞുപോക്ക് തുടരും. സര്‍ക്കാര്‍ പരിശീലനത്തിനെടക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥന്മാരുടെ എണ്ണം 130-ല്‍ നിന്ന് 150 ആയി ഉയര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: