കീ്റോ: മുന്‍ പ്രസിഡന്റ് ഹോസ്നിമുമ്പാറക്കിനെ കഴിഞ്ഞ ഫെബ്രുവരിയില്‍ സ്ഥാനഭ്രഷ്ടനാക്കിയശേഷം ആദ്യതെരഞ്ഞെടുപ്പ് ഈജിപ്റ്റില്‍ നടക്കുകയാണ്. കീ്റോ നഗരത്തില്‍ പ്രഭാതം മുതല്‍ പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര കാണാമായിരുന്നു. എന്നാല്‍ വോട്ടേടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെടുന്ന ചിലര്‍ ഇപ്പോഴും തലസ്ഥാനമായ കീ്റോയിലെ താഹ്റീര്‍ ചത്വരത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. മുമ്പാറക്കിന്റെ ഭരണത്തിനുശേഷം അധികാരത്തില്‍ വന്ന സൈനിക കൗണ്‍സില്‍ തലവന്‍ രാജ്യം ഒരു നാല്ക്കവലയിലെത്തിനില്ക്കുകയാണെന്നറിയിച്ചു. ഒന്നുകില്‍ രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹ്യമായും രാജ്യം വിജയിക്കും. അതല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘതങ്ങളുണ്ടാവും. അങ്ങനെ സംഭവിക്കാന്‍ തങ്ങള്‍ അനുവദിക്കുകയില്ലെന്ന് ഫീല്‍ഡ്മാര്‍ഷല്‍ ഹുറെസന് തന്ത്വി ഞായറാഴ്ച ഒരു പ്രസ്താവനയില്‍ വ്യക്താമാക്കി. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ മൊഹമ്മദ് എല്‍ ബറാദിയും അമര്മുഡ്പയും പ്രധാനമന്ത്രി കമാല്‍ ഗന്സൂരിക്ക് പിന്തുണ നല്‍കണമെന്ന് തന്ത്വി അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച തെരഞ്ഞെടുപ്പു പ്രക്രിയകള്‍ 2012 മാര്‍ച്ചിനാണ് അവസാനിക്കുന്നത്. ജനുവരിവരെ നീളുന്ന ആദ്യത്തെ ഘട്ടത്തില്‍ അസംബ്ലിയിലേക്കുള്ള 508 അംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് നടക്കുന്നത്.
കഴിഞ്ഞ ഒമ്പതുദിവസമായി കീ്റോയിലും ഈജിപ്റ്റിലെ മറ്റുനഗരങ്ങളിലും നടന്ന പ്രക്ഷോഭങ്ങളില്‍ 41 പേര് കൊല്ലപ്പെടുകയും 2000 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴി ഞ്ഞ ദിവസം തഹ്റീര്‍ ചത്വരത്തിലെ ജനക്കൂട്ടം താരതമ്യേന കുറവായിരുന്നു. രാജ്യത്ത് 50 മില്ല്യന്‍ വോട്ടര്‍മാരുണ്ട്. 50 അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നാണ് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കേണ്ടത്.
ഇതിനിടെ ജോര്‍ദാനിലേക്കും ഇസ്രയേലിലേക്കും പോകുന്ന വാതകപൈപ്പ് ലൈനില്‍ അട്ടിമറിയുണ്ടായതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിനായിലെ അന് അഭിഷിന് പടിഞ്ഞാറാണ് വാതകപ്പൈപ്പില് സ്ഫോടനം നടത്തിയത്. ആദ്യത്തെ സ്ഫോടനത്തിനുശേഷം നൂറുമിറ്റര് അകലെ മറ്റൊരു സ്ഫോടനം കൂടി നടന്നു. അഗ്നിശമനസേനയും രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്തേക്കു കുതിച്ചിട്ടുണ്ട്. സ്ഫോടനം വളരെ ദുരെനിന്നാണ് ആസൂത്രണം ചെയ്തതെന്നു കരുതപ്പെടുന്നു. രണ്ടുവാഹനങ്ങളുടെ ചക്രങ്ങളുടെ പാടുകള്‍ സംഭവ സ്ഥലത്തു കാണാന്‍ കഴിഞ്ഞു. ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ നവംബര്‍ 25ന് ഈ വാതകപൈപ്പില് ആക്രമണമുണ്ടായിരുന്നു. ഇക്കൊല്ലം നടക്കുന്ന ഒമ്പതാമത്തെ ആക്രമണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: