പ്രജ്ഞയെ ഒതുക്കി നിര്‍ത്തലാണ് മനസ്സ്, അതിനെയാകട്ടെ ശരീരത്തിന്റെ ഏത് ഭാഗത്തുവേണമെങ്കിലും കേന്ദ്രീകരിക്കാവുന്നതുമാണ്. സാധാരണയായി നമ്മളതിനെ കേന്ദ്രീകരിച്ചിരിക്കുന്നത് ശിരസ്സിലാണ്. എന്നാല്‍ മറ്റ് സംസ്കാരങ്ങള്‍, പുരാതനമായിട്ടുള്ള മറ്റ് ജനവിഭാഗങ്ങള്‍, ശരീരത്തിന്റെ മറ്റുഭാഗങ്ങളും പരീക്ഷിച്ചിട്ടുണ്ട്. മറ്റ് ഗ്രഹങ്ങളിലാകട്ടെ, ശരീരത്തിന്റെ വേറെ ഭാഗങ്ങളെ മനസ്സാക്കി പ്രവര്‍ത്തിപ്പിക്കുന്ന ജീവികളുണ്ട്. എന്നാല്‍, ഏതുഭാഗത്തെ തിരഞ്ഞെടുത്താലും പ്രജ്ഞയെ ഒരു ഭാഗത്തുമാത്രം ഒതുക്കിനിര്‍ത്തല്‍ അതിനെ മരവിപ്പിക്കലാണ്. മാത്രമല്ല, അത് സ്വതന്ത്രമായി ഒഴുകേണ്ടതുള്ളപ്പോള്. എപ്പോഴെല്ലാം അതിനെ തടഞ്ഞുനിര്ത്തുന്നുവോ അപ്പോഴെല്ലാം അത് അതിന്റെ സ്വാഭാവിക പ്രകൃതത്തില്‍ പ്രജ്ഞയേയല്ല. ധ്യാനമെന്നാല് ഇതാണ്: പരിപൂര്‍ണ്ണമായിട്ടുള്ള പ്രജ്ഞ. അതിനാല്‍ ശരീരം മുഴുവനും ബോധം നിറയട്ടെ, അത് നിങ്ങളുടെ സത്തയുടെ സമഗ്രതയിലൂടൊഴുകട്ടെ. അപ്പോള്‍ നിങ്ങള്‍ക്ക്, ഇതുവരെയ്ക്കും അനുഭവിച്ചിട്ടില്ലാത്തതും പ്രജ്ഞയുടെ കേന്ദ്രീകരണത്തിലൂടെ തോന്നിയിട്ടുല്ലാത്തതുമായ ഒരുതരം സജീവമായ അനുഭൂതിയുണ്ടാകും.
എപ്പോഴെല്ലാം, ഏതെങ്കിലും ഒരുഭാഗത്ത് മാത്രം ബോധം കേന്ദ്രീകരിക്കപ്പെടുന്നുവോ, അത് സംഭവിക്കുന്ന ഭാഗം സമ്മര്ദ്ധപ്പെടുകയും രോഗബാധിതമായിത്തീരുകയും ചെയ്യും. ശരീരത്തിന്റെ അവശേഷിക്കുന്ന ഭാഗം മൃതഭാരമായിത്തീരുന്നു. അതേസമയം ധ്യാനാത്മകമായ ബോധത്തില്‍, അല്ലെങ്കില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന പ്രജ്ഞയില്‍ സര്‍വ്വവും പൂര്‍ണമായി മാറുന്നു; ശരീരം മുഴുവനും തന്നെ സജീവവും സംവേദനക്ഷമവും ബോധപൂര്ണവും തല്‍ഫലമായി ഭാരശൂന്യവുമായിത്തീരുന്നു. അതിനുശേഷം, സമ്മര്‍ദ്ദങ്ങള്‍ കുന്നുകൂടുന്ന ഒരു കേന്ദ്രം ഇല്ല തന്നെ. അവയ്ക്ക് പ്രജ്ഞയുടെ മരവിച്ച ഖണ്ഡങ്ങളെക്കൂടാതെ നിലനില്ക്കാനാവില്ല.
ഒഴുകിക്കൊണ്ടിരിക്കുന്ന, ചലിച്ചുകൊണ്ടിരിക്കുന്ന ബോധമാകട്ടെ ഓരോ നിമിഷവും അവയെ കഴുകിക്കളഞ്ഞുകൊണ്ടിരിക്കുന്നു. മുഴുവന്‍ ശരീരവും സജീവമായിരിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ക്കുചുറ്റും ‘പ്രപഞ്ചാത്മാവിനെ’ അനുഭവിക്കാന്‍ തുടങ്ങുകയുള്ളൂ. മരവിച്ച ഒരു ബോധത്തിന്, അതും മൃതശരീരത്താല് പൊതിയപ്പെട്ട ഒന്നിന് എങ്ങനെയാണ് പ്രാപഞ്ചികതയെ അനുഭവിക്കാനാവുക?
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: