ഇസ്ലാമാബാദ്: അഫ്ഗാന്-പാക് അതിര്‍ത്തിയിലെ മൊഹമന്ദില് സൈനിക ചെക്ക് പോസ്റ്റിന് നേരെ ഏകപക്ഷീയ ആക്രമണം നടത്തിയ നാറ്റോ സേനയ്ക്ക് തക്കതായ തിരിച്ചടി നല്‍കുമെന്ന് പാക്കിസ്ഥാന് സൈനിക മേധാവി മേജര്‍ ജനറല്‍ അത്താര്‍ അബ്ബാസ് അറിയിച്ചു.
24 സൈനികരെ കൊലപ്പെടുത്തിയ നാറ്റോയുടെ നടപടിയെ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ മേജര്‍ ജനറല്‍ നാറ്റോയുടെ അനുശോചന സന്ദേശം തള്ളുകയും ചെയ്തു. നേരത്തെ ആക്രമണത്തില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന് അഫ്ഗാനിസ്ഥാനിലെ ‘നാറ്റോ’ സേനയ്ക്കുള്ള ചരക്കുഗതാഗതം തടയുകയും ഷംസി വ്യോമത്താവളത്തില്‍നിന്ന് അമേരിക്ക 15 ദിവസത്തിനകം ഒഴിയണമെന്ന് അന്ത്യശാസനം നല്‍കുകയും ചെയ്തിരുന്നു.
അതേസമയം അബദ്ധം പറ്റിയതാണെന്ന് സൂചിപ്പിച്ചുകൊണ്ട് അമേരിക്ക ദു:ഖം പ്രകടിപ്പിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച കത്ത് പാകിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കൈമാറുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: