കൊച്ചി: സ്വതന്ത്രമായി ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നതും പൈതൃകമായി ബന്ധപ്പെട്ടതുമായ വിദ്യാഭ്യാസ പദ്ധതിക്കുമാത്രമേ രാഷ്ട്ര സേവകരെ സൃഷ്ടിക്കാന്‍ കഴിയൂവെന്ന് പ്രൊഫ.എം.കെ.സാനു അഭിപ്രായപ്പെട്ടു.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ധാര്‍മികമായ സ്വാധീന ശക്തി രൂപപ്പെടുത്താന്‍ അദ്ധ്യാപകര്‍ക്ക് സാധിക്കുമ്പോള്‍ മാത്രമേ ശരിയായ രീതിയിലുള്ള സാമൂഹ്യപരിവര്‍ത്തനം യഥാര്ത്ഥ്യമാക്കുകയുള്ളൂ. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച അദ്ധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു.
സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ പ്രതിജ്ഞാബന്ധമായ ഉദ്യോഗസ്ഥവൃന്ദവും,ഭരണകൂടവും പരാജയപ്പെടുന്നുവെന്നതാണ് ഇന്ന് സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് കാരണം.
ചടങ്ങില്‍ ഡോ.ലതാനായര്‍ ആര്.അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ പത്മപുരസ്ക്കാര ജേതാവായ എം.കെ.സാനുവിനെ ബാലഗോകുലം മാര്‍ഗദര്‍ശി എം.എ.കൃഷ്ണന് ആദരിച്ചു. എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ജി.സതീഷ്കുമാര്‍, കെ.ജി.ശ്രീകുമാര്‍, സി.വിദ്യാസാഗരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: