മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിലേക്ക് മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി പതിനായിരം രൂപ നഗരസഭ പിഴ ഈടാക്കി. ഈസ്റ്റ് മാറാടി താഴത്തെവീട്ടില്‍ അനൂപ് ചന്ദ്രന് എന്ന ആളില്‍ നിന്നാണ് പിഴ ഈടാക്കിയത്. ക്വാളിസ് വാഹനത്തില്‍ കൊണ്ടുവന്ന മാലിന്യ ചാക്കുകളാണ് ചാലിക്കടവ് പാലത്തില്‍ നിന്നും പുഴയിലേക്ക് വലിച്ചെറിഞ്ഞിട്ട് പോയത്. മനയ്ക്കകടവ് റസിഡന്റ് അസോസിയേഷന് പ്രവര്‍ത്തകര്‍ വാഹന നമ്പര്‍ സഹിതം നഗരസഭയെയും പോലീസിനെയും അറിയിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മാലിന്യ നിക്ഷേപകനെ കണ്ടെത്തിയത്. തുടര്‍ന്ന് കേസെടുത്ത് പിഴ ഈടാക്കുകയായിരുന്നു.
മാലിന്യം വലിച്ചെറിയുന്നവരെ ചൂണ്ടികാണിക്കുന്നവര്‍ക്ക് നഗരസഭ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തെരുവ് വീഥികളില്‍ മാലിന്യം തള്ളുന്നവര്‍ക്ക് ആയിരം രൂപയും, വാഹനങ്ങളില്‍ നിന്ന് വലിച്ചെറിയുന്നവര്‍ക്ക് അയ്യായിരം രൂപയും പുഴയിലേക്ക് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് ഇരുപത്തി അയ്യായിരം രൂപയുമാണ് പിഴ ചുമത്തുന്നത്. ഇതിലൂടെ മാലിന്യ മുക്ത നഗരമെന്ന പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് ചെയര്മാന് യു.ആര്.ബാബു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: