ന്യൂദല്‍ഹി: സാമ്പത്തിക പരാധീനതകളില്‍ പെട്ടുഴലുന്ന വിമാനകമ്പനികളെ സഹായിക്കണമെന്ന് വിമാനകമ്പനി മേധാവികള്‍ പ്രധാനമന്ത്രിമന് മോഹന്സിങ്ങിനോടാവശ്യപ്പെട്ടു.നികുതി ഇളവുകളും വിമാന ഇന്ധനക്കൂലി കുറക്കലുമടക്കം പലനടപടികളും അവര്‍ മുന്നോട്ടുവച്ചു. വിമാനകമ്പനികളുടെ പ്രശ്നങ്ങള്‍ മനസിലാക്കിയ പ്രധാനമന്ത്രി അവര്‍ക്ക് ഒരുതരത്തിലുള്ള ഉറപ്പുനല്‍കിയില്ല. ജറ്റ് എയര്‍വേസ് ചെയര്മാന് നരേഷ്ഗോയല്‍ ഇന്‍ഡിഗോ പ്രമോട്ടര്‍ രാഹുല്ഭാട്ടിയ, ഇന്‍ഡിഗോ സിഇഒ ആദ്യത്യഘോഷം സ്പൈസ് ജെറ്റ് സിഇഒ നില്മില്സ്, കിങ് ഫിഷര്‍ സിഇഒ സജ്ഞയ് അഗര്‍വാള്‍ ഗോഎയര്റിലെ ജെവാഡിയ ഇവരാണ് പ്രധാനമന്ത്രിയെ കണ്ടത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം അവര്യോഗംചേര്ന്ന് പ്രശ്നങ്ങള്‍ വിലയിരുത്തി.
ഇന്ത്യയിലെ വിമാനകമ്പനികളുടെ പ്രതിനിധിയായ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ഇപ്പോഴത്തെ ഇന്ത്യന്‍ വ്യോമയാന സാഹചര്യം അത്യന്തം മോശമാണെന്നും ഈ നില തുടര്‍ന്നാല്‍ പലവിമാന കമ്പനികളും സര്‍വ്വിസുകളില്‍ മുടക്കം വരുത്തുകയും തുടര്‍ന്ന് പൂടിയിടേണ്ടതായുംവരുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു കിംഗ്ഫിഷന് പോലുള്ള വിമാനകമ്പനികള്‍ തങ്ങളുടെ വ്യോമയാന പദ്ധതികളില്‍ മാറ്റം വരുത്തുകയും വിദേശവിമാനകമ്പനികളെ തങ്ങള്‍ കൈയാളിയിരുന്ന റൂട്ടുകളില്‍ സര്‍വീസ് തുടങ്ങാന്‍ ആലോചിക്കുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു വിമാനകമ്പനികളുടെ യോഗം.
ഇപ്പോള്‍ ഇന്ത്യയില്‍ ആഭ്യന്തര സര്‍വിസുകളില്‍ വിദേശകമ്പനികളെ ഉപയോഗപ്പെടുത്താന്‍ അനുവാദം നല്‍കിയിട്ടില്ല. 26 ശതമാനം വിദേശ വിമാനകമ്പനികളെ അഭ്യന്തര സര്‍വിസുകളില്‍ ഉപയോഗപ്പെടുത്താനുള്ള ഒരു ക്യാബിനറ്റ്കരട് വ്യവസായമന്ത്രാലയം മുന്നോട്ടുവെച്ചിരുന്നു. വ്യോമയാന മന്ത്രാലയമാകട്ടെ ഇന്ത്യ 24 ശതമാനമാക്കാനാഗ്രഹിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: