ലക്നൗ: ഉത്തര്‍പ്രദേശിലെ പാവപ്പെട്ടവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടുകള്‍ ലക്നൗവിലെ ‘ആന’ തിന്നുതീര്‍ക്കുന്നുവെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ആ ആനയെ ജനങ്ങള്‍ തുരത്തുമെന്നും രാഹുല്‍ പറഞ്ഞു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിക്കെതിരെയാണ് രാഹുല്‍ഗാന്ധി ഇത്തരത്തില്‍ രൂക്ഷവിമര്‍ശനം നടത്തിയത്. മായാവതിയുടെ പാര്‍ട്ടിയായ ബിഎസ്പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് ആന. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്കായി അനുവദിക്കുന്ന ഫണ്ട് മുഴുവന്‍ മായാവതി സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണെന്നും അതിനാല്‍ അവ ജനങ്ങളിലെത്തുന്നില്ലെന്നുമാണ് രാഹുല്‍ ആരോപിച്ചിരിക്കുന്നത്. പാവപ്പെട്ട കര്‍ഷകര്‍ സ്വന്തം അവകാശങ്ങള്‍ക്കായി സമരം നടത്തുമ്പോള്‍ സര്‍ക്കാര്‍ അവരെ നക്സലുകളാക്കി മുദ്ര കുത്തുകയാണെന്നും മായയുടെ സര്‍ക്കാരിന് കീഴില്‍ ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും, പോലീസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ വാഴ്ചയാണെന്നും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: