ആലുവ: സിഎംആര്‍എല്‍ കമ്പനിയിലെ മാലിന്യങ്ങള്‍ പുഴയിലേക്ക് തള്ളുന്നതിന് കുഴല്‍ സ്ഥാപിച്ചിട്ടുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കമ്പനിയിലെ വിവിധ തൊഴിലാളി യൂണിയന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകരുടെയും യഥാര്‍ത്ഥ പരിസ്ഥിതി പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ഇതു സംബന്ധിച്ച് പരിശോധന നടത്തുന്നതിന് തങ്ങളും മുന്പന്തിയിലിറങ്ങാന് തയ്യാറാണെന്ന് ഇവര്‍ അറിയിച്ചു.
കമ്പനിയില്‍നിന്നും മാലിന്യം പുഴയിലേക്ക് തള്ളുന്നുണ്ടെന്ന വ്യാജ പരാതി നല്കി ചിലര്‍ കമ്പനിക്കെതിരെ ജനകീയവികാരം ഉണര്‍ത്തിക്കൊണ്ടുവരുവാന്‍ ശ്രമിക്കുകയാണ്. ഇത്തരത്തില്‍ കഴിഞ്ഞദിവസം മാലിന്യക്കുഴല്‍ തേടിയെത്തിയവര്‍ക്ക് ഇത് കണ്ടെത്താന്‍ കഴിഞ്ഞില്ല. മാത്രമല്ല മാലിന്യക്കുഴല്‍ പരിശോധിക്കാനെന്ന മറവില്‍ ചിലര്‍ കമ്പനിക്ക് അകത്ത് അനധികൃതമായി കയറിയതിനെ ചോദ്യം ചെയ്യുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും ഇവര്‍ വെളിപ്പെടുത്തി.
പ്രതിസന്ധിയിലായ സിഎംആര്‍എല്‍ ഉള്‍പ്പെടെയുള്ള കമ്പനികളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ ആവശ്യപ്പെട്ട് തൊഴിലാളികള്‍ റാലി നടത്താനിരിക്കെ കമ്പനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: