കൊച്ചി: കേരളത്തിലെ മൂന്നിലേറെ ജില്ലകളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്നത്തില്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങ് അടിയന്തരമായി ഇടപെടണമെന്ന് റിട്ട. ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു.
ഏഷ്യയുടെ ചരിത്രത്തില്‍ തന്നെ വന്‍ ദുരന്തമായി മാറാനിടയുള്ള വിഷയത്തില്‍ പ്രധാനമന്ത്രിയുടെയും കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെയും നിഷേധാത്മക സമീപനത്തിന് ചരിത്രം ഒരിക്കലും മാപ്പുനല്‍കില്ലെന്ന് അദ്ദേഹം പ്രസ്താപനയില്‍ ചൂണ്ടിക്കാട്ടി. ഭരണഘടനാപരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിവാദ പ്രതിപാദങ്ങളില്‍ ഏര്‍പ്പെടാതെ അടിയന്തരമായി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് കൃഷ്ണയ്യര്‍ പ്രധാനമന്ത്രിയെ ഓര്‍മിപ്പിച്ചു.
മുല്ലപ്പെരിയാറിലും പരിസരങ്ങളിലും ആവര്‍ത്തിച്ചുണ്ടാകുന്ന ഭൂചലനങ്ങള്‍ ശക്തമായ മുന്നറിയിപ്പുകളാണ്, വൈകരുതെന്ന ഓര്‍മപ്പെടുത്തലുകളാണ്. എല്ലാ നിയമങ്ങളും മനുഷ്യനുവേണ്ടിയുള്ളതാണെന്നും കൃഷ്ണയ്യര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: