സന്ന്യാസം സ്വീകരിയ്‌ക്കുന്ന പുരുഷന്‍ സന്ന്യാസിയുടെ ആചാരാനുഷ്ഠാനങ്ങള്‍ സ്വീകരിക്കണം. നാടകത്തില്‍ രാജാവിന്റെ വേഷം കെട്ടുന്ന നടന്‍ രാജാവിനെപ്പോലെ പെരുമാരുന്നു. പല വേഷവും കെട്ടാന്‍ കഴിവുള്ള ഒരുത്തന്‍ പണം മോഹിച്ച് സന്യാസിയുടെ വേഷത്തില്‍ ഒരു ധനികന്റെ ഗൃഹത്തില്‍ ചെന്നു. ധനികന്‍ സന്തോഷിച്ച് സന്യാസിക്ക് ഒരുറപ്പിക കൊടുക്കാന്‍ ഭാവിച്ചു. എന്നാല്‍ സന്യാസി അത് സ്വീകരിക്കാതെ വീട്ടിലേക്ക് മടങ്ങിപ്പോന്നു. അവിടെ ചെന്ന് കാലും കൈയും കഴുകി വേഷം അഴിച്ചുവച്ചു വീണ്ടും ധനികന്റെ അടുക്കല്‍ വന്നു. താങ്കള്‍ തരാന്‍ ഭാവിച്ചതു തന്നാലും എന്നുപറഞ്ഞു.
അവന്‍ തുടര്‍ന്നു:- “സന്ന്യാസിയുടെ വേഷത്തിലായിരുന്നപ്പോള്‍ ഞാന്‍ പണം തൊടില്ലെന്നുവച്ചിരുന്നു. ഇപ്പോള്‍ വന്നിരിക്കുന്നത് സ്വന്തം വേഷത്തിലാണ്. വല്ലതും തരണം.”
ശരിയായ പരഹംസനാണെങ്കിലും കൊച്ചുകുട്ടികളെപ്പോലെ സ്ത്രീപുരുഷഭേദം അറിയാത്തവനാണെങ്കിലും ജനങ്ങള്‍ക്ക് കണ്ടുപഠിക്കാനായി ശ്രദ്ധയോടുകൂടി പെരുമാരണം. ലോകര്‍ കണ്ടുപഠിക്കാനായി ചൈതന്യദേവന്‍ എല്ലാം ഉപേക്ഷിച്ചു. സന്യാസിമാരും, അതുപോലെ ലോകനന്മയ്‌ക്ക് കാമകാഞ്ചനങ്ങളെ ത്യജിക്കണം. സന്യാസിമാര്‍ ഭോഗവാഞ്ഛയെ പരിത്യജിച്ച് ലോകരുടെ നന്മയ്‌ക്കുവേണ്ടി നിര്‍ല്ലിപ്തരായി പ്രപഞ്ചത്തില്‍ ജീവിതം നയിക്കുന്നു. എന്നിട്ടും അറിവില്ലാത്ത ജനങ്ങള്‍ ആ മഹാത്മാക്കളുടെ സദുപദേശങ്ങള്‍ കേള്‍ക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: