കൊച്ചി: കര്‍ഷകരെ കൂട്ട ആത്മഹത്യകളിലേക്ക് തള്ളിവിടുന്ന കര്‍ഷക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം സി.കെ.പത്മനാഭന് ആവശ്യപ്പെട്ടു. കര്‍ഷകമോര്‍ച്ച ജില്ലാ കമ്മറ്റി ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിഭൂമിയില്‍ നിശ്ചിതശതമാനം നെല്‍കൃഷിക്കുവേണ്ടി സംവരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാസവളത്തിന്റെ വിലവര്‍ധന കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്ക്കും കര്‍ഷകരുടെ ആത്മഹത്യക്കും കാരണമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി ജംഗ്ഷനില്‍നിന്നും ആരംഭിച്ച മാര്‍ച്ചിന് കര്‍ഷകമോര്‍ച്ച നേതാക്കളായ പി.എസ്.ഷമി, ആര്.സജികുമാര്‍, ഡോ. രഘുനന്ദനന്, പി.ബി.സുജിത്, കെ.ആര്.രാജശേഖരന്, സി.എം.ബിജു, എന്‍.വി.സുധീപ്, ശശി നേര്യമംഗലം, ടി.ബാലചന്ദ്രന്, പി.എന്‍.അശോകന്, ഷാജി കളത്തില്‍, കെ.ആര്.കൈലാസന് എന്നിവര്‍ നേതൃത്വം നല്കി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന്, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ടി.ചന്ദ്രശേഖരന്, ബിജെപി ജില്ലാ പ്രസിഡന്റ് പി.ജെ.തോമസ്, ജി.ഗോപിനാഥ് പി.ജെ.തോമസ്, ജി.ഗോപിനാഥ്, വെള്ളാച്ചിറ സോമശേഖരന്‍, ഇ.എന്‍.വാസുദേവന്‍, ജി.മോഹന്‍ദാസ്, ഇ.എസ്.പുരുഷോത്തമന് എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: