കൊച്ചി: ഐക്യരാഷ്ട്രസഭയുടെ ശക്തമായ ഇടപെടല്‍ കൊണ്ടുമാത്രമേ കടല്‍ക്കൊള്ള പൂര്‍ണമായും നിയന്ത്രിക്കാനാകൂ എന്ന് മാരിടൈം മര്‍ക്കന്റയില്‍ ഡിപ്പാര്‍ട്ടുമെന്റ് പ്രിന്‍സിപ്പല്‍ ഓഫീസര്‍ എം.പി. ജോണ്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങള്‍ കര്‍ക്കശമാക്കുന്നതിനൊപ്പം കടല്‍ക്കൊള്ളയുടെ പിന്നിലുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി സര്‍വകലാശാലയുടെ കെഎം സ്കൂള്‍ ഓഫ് മറൈന്‍ എഞ്ചിനീയറിംഗ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണത്തിലെ കെടുകാര്യസ്ഥതയും ദാരിദ്ര്യവുംകൊണ്ട് തകര്‍ന്ന രാജ്യങ്ങളില്‍നിന്നുള്ളവരാണ് കടല്‍കൊള്ളക്കാരായി മാറുന്നത് എന്നത് പ്രത്യേകം ചിന്തിക്കേണ്ടതുണ്ട്. ഇത്തരം രാജ്യങ്ങളെ ഉദ്ധരിക്കാന്‍ അന്താരാഷ്ട്ര സഹായം നല്‍കേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു.
സര്‍വകലാശാല പ്രോ വൈസ്ചാന്‍സലര്‍ ഡോ. ഗോഡ്ഫ്രെ ലൂയിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രജിസ്ട്രാര്‍ ഡോ. എ. രാമചന്ദ്രന്, മര്‍മഗോവ തുറമുഖം മുന്‍ മേധാവി ഡോ. ജോസ് പോള്‍, കെഎം സ്കൂള്‍ ഓഫ് മറൈന്‍ എഞ്ചിനീയറിംഗ് ഡയറക്ടര്‍ പ്രൊഫ. കെ.എ. സൈമണ്‍, പ്രൊഫ.പി.വി. ശശികുമാര്‍, പ്രൊഫ. എന്‍.ജി. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: