കോട്ടയം: ഭാഗവത ശ്രവണം മനുഷ്യമനസ്സിനെ നിര്മ്മലമാക്കുമെന്ന് കുടകച്ചിറ വിദ്യാധിരാജ സേവാശ്രമം മഠാധിപതി സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ അഭിപ്രായപ്പെട്ടു. തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ൩൧-ാമത് ഭാഗവത സപ്താഹ യജ്ഞത്തിണ്റ്റെ വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഗവതത്തിലെ ആദര്‍ശങ്ങള്‍ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ടിയാണ് സപ്താഹങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും ഈ അവസരം ഭക്തജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും സ്വാമിജി ഓര്‍മ്മിപ്പിച്ചു. സ്വാഗതസംഘം അദ്ധ്യക്ഷന്‍ അഡ്വ: തിരുവാര്‍പ്പ് പരമേശ്വരന് നായരുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വിശ്വഹിന്ദു പരിക്ഷത്ത് സംസ്ഥാന സെക്രട്ടറി വി. മോഹനന് കോട്ടയം ബ്രാഹ്മണ സമൂഹം പ്രസിഡണ്റ്റ് എച്ച്. രാമനാഥന് എന്നിവര്‍ പ്രസംഗിച്ചു. ക്ഷേത്ര സേവാ സമിതി പ്രസിഡണ്റ്റ് എം.വി.എം. നായര്‍ സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ബിനു ആര്. വാര്യര്‍ നന്ദിയും രേഖപ്പെടുത്തി. ൨൮-നാണ് സപ്താഹം ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: