കീ്റോ: ആറുദിവസമായി ഈജിപ്റ്റില്‍ നടക്കുന്ന സൈനികഭരണമാറ്റത്തിനുവേണ്ടിയുള്ള സമരം തുടരുന്നതിനിടെ സുരക്ഷാഭടന്മാരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രകടനക്കാരുടെ മരണത്തില്‍ സൈനിക ഭരണകൂടം ക്ഷമായാചനം നടത്തി.
സിവില്‍ഭരണം നടപ്പിലാക്കാമെന്ന പട്ടാളത്തിന്റെ വാഗ്ദാനം നിഷേധിച്ച പ്രകടനക്കാര്‍ സൈന്യം അധികാരമൊഴിയുന്നതുവരെ തങ്ങള്‍ സമരമുറകള്‍ തുടരുമെന്നറിയിച്ചു. സുരക്ഷാഭടന്മാരുമായുള്ള ഏറ്റുമുട്ടലില്‍ 35ല്‍പരം പേര്‍ മരിക്കുകയും നൂറു കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച തലസ്ഥാനമായ കീ്റോയിലെ തഹ്‌റിര്‍ ചത്വരത്തിലാണ് പ്രകടനക്കാര്‍ സൈനികവിരുദ്ധ മുദ്രാവാക്യങ്ങളുമായി അണിനിരന്നത്. ഇവരെ പോലീസ് നീക്കം ചെയ്തുവെങ്കിലും വീണ്ടുംപ്രകടനക്കാര്‍ മൈതാനത്തിലെത്തുകയായിരുന്നു. മിലിട്ടറികൗണ്‍സിലിന്റെ തലവന്‍ ഫീല്‍ഡ് മാര്‍ഷല്‍ മുഹമ്മദ് ഹുസൈന്‍ തന്ത്‌വിയും സൈനികഭരണകൂടവും അധികാരമൊഴിയണമെന്നെഴുതിയ ബാനര്‍ കഴിഞ്ഞദിവസം പ്രകടനക്കാര്‍ ഉയര്‍ത്തിയിരുന്നു.
ഇതിനിടെ ഐക്യരാഷ്‌ട്ര മനുഷ്യാവകാശ കമ്മീഷന്‍ പ്രകടനക്കാരെ പോലീസ് നേരിട്ടതില്‍ ബലപ്രയോഗം നടന്നതായി കുറ്റപ്പെടുത്തി. കമ്മീഷന്‍ മേധാവി നവി പിള്ള പ്രകടനക്കാര്‍ മരിക്കാനിടയായ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: