സസ്യേതര ഭക്ഷണം കഴിക്കുന്നവര്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പൂര്‍ണമായും സസ്യാഹാരം കഴിക്കണം. പുണ്യദിവസമായ വിഷു, ഓണം, നവരാത്രി, ജന്മാഷ്ടമി, ഗുരുവായൂര്‍ ഏകാദശി, മണ്ഡലകാലം, തിരുവാതിര, മകരസംക്രമം, ശിവരാത്രി എന്നിവ വ്രതശുദ്ധിയോടുകൂടി ആചരിക്കുകയും മദ്യം, മത്സ്യമാംസങ്ങള്‍, മുട്ട എന്നിവ ഒഴിവാക്കുകയും ചെയ്യുക. ദേവീദേവന്മാരുടെ സഹസ്രനാമങ്ങള് ചൊല്ലുന്ന ദിവസങ്ങളില്‍ സസ്യാഹാരം ശീലമാക്കുക.
എല്ലാ ദിവസവും സന്ധ്യാസമയത്ത് ദീപം കൊളുത്തി കുടുംബാംഗങ്ങള്‍ സന്ധ്യാനാമം ജപിക്കുക.
അഞ്ച് തിരിയിട്ട് കത്തിച്ച നിലവിളക്ക് സന്ധ്യാസമയത്ത് അല്പനേരം വീടിന്റെ പ്രധാന വാതിലിന്റെ മുന്നില്‍ വയ്ക്കുക. സന്ധ്യസമയത്ത് ഭക്ഷണം കഴിക്കരുത്. കുടുംബാംഗങ്ങളുടെ പിറന്നാള്‍, ദേവസ്മരണയോടെ ലളിതമായി ആഘോഷിക്കുക. ദീപം ഊതിക്കെടുത്തരുത്. വീശിയോ, പതുക്കെ വലിച്ചുതാഴ്ത്തിയോ കെടുത്തുക.
വീട്ടുമുറ്റത്ത് തുളസിച്ചെടി നട്ടുനനച്ച് വളര്‍ത്തുക. കര്‍ക്കിടകമാസത്തില്‍ രാമായണം വായിക്കുക.
ദിവസവും ഉറങ്ങാന്‍ പോകുന്നതിന് മുന്‍പായി താന്‍ ആ ദിവസം ചെയ്ത പ്രവര്‍ത്തികളെപ്പറ്റി അവലോകനം ചെയ്യുക. തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് ആവര്‍ത്തിക്കുകയില്ലെന്ന് മനസ്സില്‍ ഉറപ്പിക്കുക. ദൈവത്തെ പ്രാര്‍ത്ഥിച്ചുകൊണ്ട് ഉറങ്ങുക. ദിവസേന, പരസ്പരം ആദ്യം കാണുമ്പോള്‍ ഹരിഓം, നമഃശിവായ, നമസ്തേ എന്നിവിയിലേതെങ്കിലും ഒന്ന് പറഞ്ഞുകൊണ്ട് അഭിവാദ്യം ചെയ്യുക.
– എ.കെ.ബി.നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: