മുംബൈ: ടാറ്റയുടെ അടുത്ത മേധാവി സൈറസ് പി. മിസ്ട്രിയായിരിക്കുമെന്ന് ഉറപ്പായി. രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി മിസ്ട്രിയായിരിക്കും ടാറ്റാ സണ്‍സിന്റെ ചെയര്മാന്സ്ഥാനത്തെത്തുക. 2012 ഡിസംബറില്‍ രത്തന്‍ ടാറ്റ വിരമിക്കുന്നതോടെ മിസ്ട്രി ചെയര്‍മാനായി ചുമതലയേല്‍ക്കും. ഇതിന്റെ ആദ്യപടിയായി അദ്ദേഹത്തെ വൈസ് ചെയര്‍മാനായി കമ്പനി നിയമിച്ചു. രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളിലൊന്നായ ടാറ്റയുടെ അടുത്ത മേധാവി ആരായിരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ അന്ത്യമായിരിക്കുകയാണ്.
ടാറ്റാ സണ്‍സിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമയായ പലോഞ്ജി മിസ്ട്രിയുടെ ഇളയ മകനാണ് സൈറസ്. ഷപൂര്‍ജി പലോഞ്ജി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറാണ് ഇപ്പോള്‍ അദ്ദേഹം. 2006 മുതല്‍ ടാറ്റാ സണ്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.
മികച്ചതും ദീര്‍ഘവീക്ഷണത്തോടെയുമുള്ള തെരഞ്ഞെടുപ്പാണ് ഇതെന്ന് രത്തന്‍ ടാറ്റ അഭിപ്രായപ്പെട്ടു. അടുത്ത ഒരുവര്‍ഷക്കാലം സൈറസ് രത്തന്‍ ടാറ്റയോടൊപ്പം പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: