ആലപ്പുഴ: തൃശൂര്‍ രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ പരിശീനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നതായി പരാതി. വിശ്രമദിവസമായ ഞായറാഴ്ച പോലും പരിശീലനാര്‍ഥികളെ കഠിന പരിശീലനം നടത്തുന്നു. ഇതിനുപുറമെ മരം വെട്ടിക്കുകയും, വിറക് കീറുകയും ചെയ്യേണ്ട ദുരവസ്ഥയിലാണ്. അച്ചടക്കത്തെ ഭയന്ന് പരാതി പറയാന്‍ പോലും ഉദ്യോഗാര്‍ഥികള്‍ക്ക് കഴിയുന്നില്ല.
രണ്ട് ബാച്ചുകളിലായി 500പേര്‍ക്കാണ് ഇപ്പോള്‍ ഇവിടെ പരിശീലനം നടക്കുന്നത്. രാവിലെ 6ന് തുടങ്ങുന്ന പരിശീലനം വൈകിട്ട് 6.45നാണ് അവസാനിക്കുന്നത്. എന്നാല്‍ ഞായറാഴ്ചകളില്‍ പരിശീലനത്തിന്റെ മറവിലാണ് ഇവരെ മരം വെട്ടിക്കുകയും വിറക് കീറിക്കുകയും ചെയ്യുന്നത്. മുന്‍കാലങ്ങളില്‍ ചെറിയ മരങ്ങള്‍ വെട്ടിക്കുകയും വിറക് കീറിക്കലുമുണ്ടായിരുന്നെങ്കിലും പരിശീലനാര്‍ഥികളുടെ താല്പര്യം കൂടി പരിഗണിച്ചായിരുന്നു ഓരോ മേഖലകളായി തിരിച്ചിരുന്നത്. ഇങ്ങനെയുള്ളവര്‍ക്ക് പരിശീലനത്തില്‍ ചില ഇളവുകളും നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ഇളവുകള്‍ പലര്‍ക്കും ലഭിക്കാറില്ലെന്നാണ് അറിയുന്നത്. കഠിനമായ പരേഡിനും ശാരീരിക പരിശീലനത്തിനും ശേഷം ക്ഷീണിതരാകുന്ന ഉദ്യോഗാര്‍ഥികളില്‍ പലരും തളര്‍ന്ന് വീഴുന്നതും പതിവായി.
വിശ്രമദിവസമായി ലഭിക്കുന്ന ഞായറാഴ്ചകളിലാണ് വസ്ത്രങ്ങള്‍ അലക്കാന്‍ അവസരം. എന്നാല്‍ ഇപ്പോള്‍ ഞായറാഴ്ച പരിശീലനം നടക്കുന്നതിനാല്‍ തുണികള്‍ അലക്കുവാന്‍ പലര്‍ക്കും സാധിക്കുന്നില്ല. ഓപ്പണ്‍ ജയിലിലെ തടവുകാരെക്കൊണ്ട് പോലും ചെയ്യിക്കാത്ത തരത്തിലെ വിശ്രമമില്ലാത്ത ജോലികളാണ് പരിശീലനാര്‍ഥികള്‍ ചെയ്യേണ്ടിവരുന്നത്. സാധാരണ ദിവസങ്ങളില്‍ 6 മണിക്കാണ് പരിശീലനം തുടങ്ങുന്നതെങ്കില്‍ ഞായറാഴ്ച ദിവസം ഇത് 8 മണിക്കാണെന്നതാണ് ഏക ഇളവ്.
മുന്‍കാലങ്ങളില്‍ ഞായറാഴ്ച രാവിലത്തെ പരിശീലനം കഴിഞ്ഞാല്‍ പൂര്‍ണ വിശ്രമമായിരുന്നു. എന്നാല്‍ പരിശീലന ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഇപ്പോള്‍ ഉദ്യോഗാര്‍ഥികളെ ഞായറാഴ്ച ദിവസം പരിശീലിപ്പിക്കുന്നത്. കൂടാതെ മെസ് ചാര്‍ജും വന്‍തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരാളില്‍ നിന്ന് ഒരുമാസം 2100 രൂപയാണ് മെസ് ചാര്‍ജ് ഇനത്തില്‍ ഈടാക്കുന്നത്. കൂടാതെ 1000 രൂപയോളം വിവിധ ഇനങ്ങളിലായി ഇവരില്‍ നിന്ന് പിരിച്ചെടുക്കുന്നുണ്ട്. ഏതാണ്ട് 5 ലക്ഷത്തോളം രൂപ മാസം വിവിധ ഇനങ്ങളിലായി പിരിച്ചെടുക്കുന്നു.
ഓരോ മാസവും ഓരോ പേരുപറഞ്ഞാണ് പിരിവ് നടത്തുക. കഴിഞ്ഞമാസം ജങ്കിള്‍ ട്രെയിനിങ്ങിന്റെ പേരിലാണ് 1000 രൂപ വീതം ഓരോരുത്തരില്‍ നിന്ന് പിരിച്ചെടുത്തത്. അതിന് മുന്‍പിലത്തെ മാസം യൂണിഫോമിന്റെ പേരില്‍ 1000 രൂപ പിരിച്ചിരുന്നു. ഈ പിരിവിനെല്ലാം പുറമെ ഓരോരുത്തരില്‍ നിന്നും 100 രൂപയും ഈടാക്കി. കോടാലിയും കൂടവും ഇരുപ്പ് ആപ്പും വാങ്ങാനാണെന്നാണ് പ്രചരിപ്പിച്ചത്. കൂടാതെ പരിശീലനത്തിനിടെ ഒടിവും ചതവും പറ്റുന്നവര്‍ക്ക് മെഡിക്കല്‍ ലീവ് അനുവദിച്ചാലും വീടുകളില്‍ പോകാന്‍ അനുവദിക്കാറില്ല. ഇവര്‍ ക്യാമ്പില്‍ തുടരുമ്പോള്‍ തന്നെ അവധി മാര്‍ക്ക് ചെയ്യുകയാണ് പതിവ്.
ആര്.അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: