ഹൈദരാബാദ്: പുട്ടപര്‍ത്തിയില്‍ ഗുരു സത്യസായി ബാബയുടെ 86-ാമത് ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജന്മദിന ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നിരവധി തീര്‍ത്ഥാടകര്‍ എത്തിയിരുന്നു. സായിബാബ സമാധികൊള്ളുന്ന പ്രശാന്തി നിലയത്തില്‍ വിവിധ ആഘോഷപരിപാടികള്‍ സായിബാബ ട്രസ്റ്റ് അധികാരികള്‍ സംഘടിപ്പിച്ചിരുന്നു.
ഒരാഴ്ച നീണ്ടുനിന്ന പരിപാടികളായിരുന്നു പുട്ടപര്‍ത്തിയില്‍ ഉണ്ടായിരുന്നത്. 13ന് ആരംഭിച്ച ആഘോഷ പരിപാടിയില്‍ 24 മണിക്കൂര്‍ നീണ്ടുനിന്ന ഭക്തിഗാനാലാപനം പുട്ടപര്‍ത്തിക്ക് ഉണര്‍വേകി. കൂടാതെ സായിബാബ വിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടികളവതരിപ്പിച്ച 45 മിനിറ്റ് ദൈര്‍ഘ്യമുള്ള സംഗീതനാടകവും വേദിയില്‍ അരങ്ങേറിയിരുന്നു. ബുധനാഴ്ച നടന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനായി തമിഴ്നാട് ഗവര്‍ണര്‍ കെ. റോസയ്യ പുട്ടപര്ത്തിയിലെത്തിയിരുന്നു.
ബാബയുടെ 85-ാമത് ജന്മദിന പരിപാടിയില്‍ പങ്കെടുക്കാനായി കഴിഞ്ഞവര്‍ഷം രാഷ്ട്രപതി പ്രതിഭാപാട്ടീലും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പുട്ടപര്‍ത്തി സന്ദര്‍ശിച്ചിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 25നാണ് സത്യസായിബാബ സമാധിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: