ന്യൂദല്‍ഹി: രൂപയുടെ മൂല്യത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഇടിവിനെ തുടര്‍ന്ന് കാര്‍ വിലയില്‍ വര്‍ധനവുണ്ടാകാന്‍ സാധ്യത. ടൊയോട്ട, ജനറല്‍ മോട്ടോഴ്സ്, ഹോണ്ട, മാരുതി, ഓഡി തുടങ്ങി പ്രമുഖ വാഹന നിര്‍മാതാക്കളെല്ലാം വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലാണ്.
ഇറക്കുമതി ചെയ്യുന്ന സാധന സാമഗ്രികള്‍ക്ക് വില വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വാഹന വിലയില്‍ വര്‍ധനവ് വരുത്തുന്നത്.
രൂപയുടെ മൂല്യത്തില്‍ തുടര്‍ന്നും ഇടിവുണ്ടാകുകയാണെങ്കില് അടുത്ത വര്‍ഷം ജനുവരി മുതല്‍ കാര്‍ വിലയില്‍ വര്‍ധനവ് വരുത്തേണ്ടിവരുമെന്ന് ടൊയോട്ട കിര്ലോസ്കര് ഡപ്യൂട്ടി എംഡി സന്ദീപ് സിംഗ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ ടൊയോട്ട കാര്‍ വില 1.5 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. ഇന്നോവ, ഫോര്‍ച്യൂണ്‍ കാറുകളുടെ 50 ശതമാനം പാര്‍ട്സുകളും ഇറക്കുമതി ചെയ്യുന്നവയാണ്. രൂപയുടെ മൂല്യം ഇടിയുകയാണെങ്കില്‍ അത് പ്രതികൂലമായി ബാധിക്കുക ഇറക്കുമതിയേയാണ്. പ്രമുഖ വാഹന നിര്‍മാതാക്കളെല്ലാം തന്നെ മറ്റ് രാജ്യങ്ങളില്‍ നിന്ന് നിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: