കൊച്ചി: ഇടപ്പള്ളി റെയില്‍വേ മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ റെയില്‍വേ ഗേറ്റ് അടച്ചിടാനുള്ള നീക്കത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും റെയില്‍വേ ഗേറ്റ് ഇപ്പോഴത്തെപ്പോലെ നിലനിര്‍ത്തണമെന്നും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി ആവശ്യപ്പെട്ടു. പാലംപണി പൂര്‍ത്തിയായെങ്കിലും ഇരുവശത്തുമുള്ള അപ്രോച്ച് റോഡിന്റെ നിര്‍മാണ ജോലികള്‍ മന്ദഗതിയിലാണ് നടക്കുന്നത്. ശബരിമല തീര്‍ത്ഥാടകരുള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദിനംപ്രതി ഇവിടുത്തെ ഗതാഗതക്കുരുക്കില്‍പ്പെട്ട് പോകുന്നത്. നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കി പാലം എത്രയും വേഗം ഗതാഗതത്തിന് തുറന്നുകൊടുക്കണം.
റെയില്‍വേഗേറ്റ് നിലനിര്‍ത്തുന്നതുവഴി ഇരുവശത്തും താമസിക്കുന്ന നൂറോളം കുടുംബങ്ങള്‍ക്ക് സമീപത്തുള്ള അമൃത മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രക്കാര്‍ക്കും വളരെ ഉപകാരപ്രദമായിരിക്കും. ഈ വിഷയം ഉന്നയിച്ച് ബിജെപി പ്രാദേശികതലത്തില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കും. ബിജെപി 36-ാം ഡിവിഷന് കമ്മറ്റി കുന്നുംപുറം വായനശാലാ ഹാളില്‍ സംഘടിപ്പിച്ച കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനസമതി അംഗം പി.എന്‍.ശങ്കരനാരായണന് അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ് കുമാര്‍, സെക്രട്ടറിമാരായ യു.ആര്.രാജേഷ്, വി.കെ.മനോജ്, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി സുബീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രദീപ് കുന്നുംപുറം, രവീന്ദ്രന്, സോമന് ചിറ്റലാത്ത്, അമൃത രവീന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു. ഡിവിഷന് പ്രസിഡന്റായി ജയന് തോട്ടുങ്കല്‍, ജനറല്‍ സെക്രട്ടറിയായി ദേവിഭാസി (കുട്ടന്)യേയും നോമിനേറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: