തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്ന കാര്യത്തില്‍ ഇനി കാലതാമസം ഉണ്ടാകരുതെന്ന് ജലവിഭവമന്ത്രി പി.ജെ.ജോസഫ്.ഭൂചലനത്തെ തുടര്‍ന്നു അണക്കെട്ട് കൂടുതല്‍ ദുര്‍ബലമായി.
30 ലക്ഷം ജനങ്ങളെ ബാധിക്കുന്ന വിഷയമാണിത്. പുതിയ അണക്കെട്ട് നിര്‍മിക്കുന്നതു സംബന്ധിച്ചു തമിഴ്നാട് വിട്ടുവീഴ്ചയ്ക്കു തയാറാകണം. മുല്ലപ്പെരിയാര്‍ വിഷയം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണം. ഇക്കാര്യത്തില്‍ ദേശീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്നും പി.ജെ.ജോസഫ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: