തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്മാന് ടി.എം.ജേക്കബ് അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ ഇരുമുന്നണികളും ഔദ്യോഗികമായി പ്രഖ്യാപിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ടി.എം.ജേക്കബിന്റെ മകന് അനൂപ് ജേക്കബും എം.ജെ ജേക്കബുമാണ് സ്ഥാനാര്‍ഥികള്‍ക്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം.ജെ. ജേക്കബിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജേക്കബിന്റെ പേര് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. എം.ജെ.ജേക്കബിന്റെ പേര് നേരത്തെ ജില്ലാ കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: