കടുത്തുരുത്തി : രണ്ട് മനുഷ്യ ജീവന് പൊലിഞ്ഞിട്ടും മദ്യ വില്പനശാല മാറ്റാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധം ഉയരുന്നു. കടുത്തുരുത്തിയില്‍ വലിയ പാലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന സംസ്ഥാന ബിവറേജ് കോര്‍പ്പറേഷണ്റ്റെ മദ്യ വില്പനശാല പ്രവര്‍ത്തിക്കുന്നത് തിരക്കേറിയ കോട്ടയം-എറണാകുളം റോഡിണ്റ്റെ വടക്കു ഭാഗത്ത് വില്പനശാല മുന്നില്‍ അനധികൃത പാര്‍ക്കിങ്ങ് മൂലം എണ്ണമറ്റ അപകടങ്ങള്‍ പതിവാണ്. അതുകൊണ്ട് മദ്യവില്പനശാല മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സാമുദായിക സാംസാകാരിക സംഷടനകള് സമര രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ചില ജനപ്രതിനിധികളുടെ ഇരട്ട താപ്പ് നയം മൂലം മദ്യവില്‍പ്പന ശാല മാറ്റി സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ലായെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസമാണ് അലരിക്കരയില് ജയനിവാസില്‍ ജയകുമാര്‍, ഓട്ടോറിക്ഷയില്‍ ബൈക്കിടിച്ച് മരിച്ചത്. അതു പോലെതന്നെ രണ്ടു വര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് തുണി വ്യാപാരിയായിരുന്ന പാലകര തോമസ് വാഹനമിടിച്ച് മരിച്ചത് മദ്യവില്പനശാലയില് എത്തുന്നവര്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്കിങ്ങ് ചെയ്യുന്നതു കൊണ്ടാണ്. കാല് നടയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ അപകടത്തില്‍പ്പെടുന്നത് മദ്യവില്പന ശാല ഇവിടുന്ന് മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: