കോഴിക്കോട്: കൊടിയത്തൂര്‍ കൊലക്കേസിലെ അന്വേഷണം വഴിതിരിച്ചുവിടാന്‍ ആസൂത്രിതശ്രമം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ടവരാണ് പ്രതികളെന്നും അതിനാല്‍ ഏതെങ്കിലും തീവ്രവാദ പ്രസ്ഥാനത്തിന്റെ പങ്ക് തെളിയിക്കാന്‍ സാധ്യമല്ലെന്നുമാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. കേരളത്തില്‍ തീവ്രവാദ സംഘടനകള്‍ നടത്തിയ അക്രമണങ്ങളിലെല്ലാം പ്രതികള്‍ വ്യത്യസ്ത രാഷ്ട്രീയ കക്ഷികളില്പ്പെട്ടവരായിരുന്നു. മാറാട് കൂട്ടക്കൊലയിലും ആസൂത്രണം തീവ്രവാദസംഘടനയാണെങ്കിലും നടപ്പാക്കിയവരില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്ട്ടികളില്പ്പെട്ടവരായിരുന്നു. ഇതൊക്കെ മറച്ചുവെച്ചുകൊണ്ടാണ് തീവ്രവാദസംഘടനയ്ക്ക് ബന്ധം ഇല്ലെന്ന് പ്രഖ്യാപിക്കാന്‍ ഒരു വിഭാഗം അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.
സിപിഎമ്മും ലീഗും നടത്തുന്ന പ്രസ്താവനയുദ്ധവും മുഖ്യവിഷയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണെന്നത് വ്യക്തം. സംഭവത്തെ സദാചാര പ്രശ്നമാക്കി ചുരുക്കാനും തീവ്രവാദബന്ധത്തെ മറച്ചുവെക്കാനും ശ്രമം നടക്കുന്നു. മുസ്ലീം സമുദായത്തെ വേട്ടയാടുന്നുവെന്ന സോളിഡാരിറ്റിയുടെ പ്രസ്താവനയും ഇതിനെ ശരിവെക്കുന്നു.
അന്വേഷണം ശക്തമാക്കി സംഭവത്തിന് പിന്നിലെ തീവ്രവാദ സംഘടനയുടെ പങ്ക് പുറത്ത് കൊണ്ടുവരാന്‍ കേസ്അന്വേഷണം പ്രത്യേക ഏജന്‍സിയെ ഏല്പിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്.
അതേസമയം, തീവ്രവാദ പ്രസ്ഥാനമാണ് സിപിഎമ്മെന്നും തങ്ങളെ എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുന്ന പാര്‍ട്ടിയാണിതെന്നും മുസ്ലീംലീഗ് ജന.സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയും കെപിഎ മജീദും പത്രസമ്മേളനത്തില്‍ പറഞ്ഞു. ലീഗ് സംസ്ഥാന പ്രവര്ത്തകസമിതിയോഗതീരുമാനങ്ങള് വിശദീകരിക്കുകയായിരുന്നു നേതാക്കള്‍.
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ പോരായ്മകളുണ്ട്. മദ്യത്തിന്റെ വ്യാപനം തടയേണ്ടത് അത്യാവശ്യമാണെന്നാണ് മുസ്ലീം ലീഗിന്റെ അഭിപ്രായം. മദ്യനയത്തില്‍ വി.എം. സുധീരന് ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനങ്ങള്‍ തന്നെയാണ് ലീഗിനുമുള്ളത്. മദ്യഷാപ്പുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം പുനസ്ഥാപിക്കണമെന്ന ആവശ്യത്തോട് യു.ഡി.എഫിലെ ഒരു കക്ഷിക്കും എതിരഭിപ്രായമില്ല. ടൂറിസം വികസനത്തിന് മദ്യം വിളമ്പുന്ന ഹോട്ടലുകള്‍ വേണമെന്നില്ല. മദ്യമില്ലാതെ ലോകത്ത് അനേകം ടൂറിസം കേന്ദ്രങ്ങള്‍ നന്നായി നടക്കുന്നുണ്ട്. ടൂറിസത്തിന് മദ്യം വേണമെന്ന അഭിപ്രായം എവിടെനിന്നുണ്ടായതാണെന്നറിയില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
മുസ്ലിംലീഗിനു ലഭിച്ച കോര്പറേഷന്, ബോര്‍ഡുകള്‍ എന്നിവയുടെ ചെയര്മാന്മാരെ തീരുമാനിച്ചു. പാര്‍ട്ടി പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങളെ പ്രഖ്യാപനത്തിന് ചുമതലപ്പെടുത്തി. 17 കോര്‍പറേഷനുകളാണ് ഇപ്പോള്‍ ലീഗിനു ലഭിച്ചിട്ടുള്ളത്. മൂന്നെണ്ണം കൂടി ലഭിക്കാനുണ്ട്. ഇതിലെ മെബര്മാരെയും തങ്ങള്‍ പ്രഖ്യാപിക്കും. മുസ്ലിംലിഗിന്റെ അഞ്ചാം മന്ത്രിക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. പാര്‍ട്ടി ഉറച്ചുനില്‍ക്കുകയാണ്. ഇതുസംബന്ധിച്ച് ധാരണയായിട്ടുണ്ട്. തീയതി പ്രഖ്യാപിക്കാനായിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: