ട്രിപ്പോളി: മുന്‍ ലിബിയന്‍ ഏകാധിപതി മു അമര്‍ ഗദ്ദാഫിയുടെ മകന് സയിഫ് അല്‍ ഇസ്ലാം പിടിയിലായതായി ലിബിയന്‍ ഇടക്കാല ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ലിബിയയുടെ തെക്കുള്ള ഒബരി നഗരത്തില്‍ നിന്നാണ് ഇയാളെപിടികൂടിയത്. കൊല്ലപ്പെടുകയോ പിടികൂടപ്പെടുകയോ ചെയ്യപ്പെടുന്ന ഗദ്ദാഫി കുടുംബത്തിലെ അവസാനത്തെ പ്രധാന അംഗമാണ് സയിഫ്.
ജനങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്ക് ഇയാള്ക്കെതിരെഅന്തര്ദേശീയ ക്രിമിനല്‍ കോടതിയില്‍ കേസുണ്ട്. ഒരു സുരക്ഷാഭടനോടൊപ്പമാണ് സയിഫിനെ അറസ്റ്റ് ചെയ്തതെന്ന് ഇടക്കാല നാഷണല്‍ ട്രാന്‍സിഷണല്‍ സര്‍ക്കാരിലെ നിയമവകുപ്പ് മന്ത്രി മൊഹമ്മദ് അല്‍ അല്ഗയ് വാര്‍ത്താ ലേഖകരോട് പറഞ്ഞു. രാജ്യത്തിന് വടക്കുഭാഗത്തുള്ള ഡിന്ടാന് പട്ടണത്തിലേക്ക് സയിഫിനെ കൊണ്ടുവരുന്നതായി അധികൃതര്‍ അറിയിച്ചു.
നൈഗറിലേക്ക് കടത്താന്‍ സയിഫിന്റെ അനുയായികള്‍ ശ്രമിക്കുന്നതിനിടെയാണ് അയാള്‍ പിടിയിലായതെന്ന് സിന്‍ടാന്‍ സൈനിക കമാണ്ടര്‍ വെളിപ്പെടുത്തി. ആഗസ്റ്റ് മാസം നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ സേനകള്‍ തലസ്ഥാനമായ ട്രിപ്പോളി പിടിച്ചെടുത്തതോടെ സയിഫ് ഒളിവിലായിരുന്നു. സയിഫിനെ പിടികൂടിയ വാര്‍ത്ത പരന്നതോടെ തെരുവുകളില്‍ കാര്‍ ഹോണുകള്‍ ശബ്ദിപ്പിച്ചും കൊടികള്‍ വീശിയും ആകാശത്തേക്ക് നിറയൊഴിച്ചും ജനങ്ങള്‍ ആഹ്ലാദം പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: