വാഷിംഗ്ടണ്‍: പാക്കിസ്ഥാനിലെ താവളങ്ങളിലുള്ള ഭീകരര്‍ അമേരിക്കന്‍ സൈന്യത്തിന് ഭീഷണി ഉയര്‍ത്തുന്നതിനാല്‍ അതിന് അവസാനം കണ്ടെത്തേണ്ടതുണ്ടെന്ന് പാക്കിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്. ഇത്തരം ഭീകരവാദത്തിനെതിരെ തങ്ങള്‍ക്ക് പ്രതികരിക്കേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രതിരോധ കാര്യാലയമായ പെന്റഗണിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കി.
തങ്ങളുടെ അതിര്‍ത്തിയില്‍ നിന്ന് അഫ്ഗാനിസ്ഥാനും അമേരിക്കന്‍ സൈനികര്‍ക്കുമെതിരെ ഉണ്ടാവുന്ന അക്രമങ്ങള്‍ തടയേണ്ടത് പാക്കിസ്ഥാന്റെ ഉത്തരവാദിത്തമാണെന്ന് സെനറ്റ് സായുധസേന കമ്മീഷന് അംഗം മുമ്പാകെ മാര്‍ക് ലിപര്ട്ട് പറഞ്ഞു. ഇത്തരം ഭീഷണികള്‍ അവസാനിപ്പിക്കാന്‍ തങ്ങള്‍ക്ക് മാര്‍ഗ്ഗങ്ങള്‍ തേടേണ്ടിവരുമെന്നും അതിന് പാക്കിസ്ഥാന്റെ സഹകരണം ഉണ്ടാവുന്നതാണ് നല്ലതെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടി നല്കി.
പാക്കിസ്ഥാനില്‍ സുരക്ഷിത താവളം കണ്ടെത്തിയ ഭീകരര്‍ അമേരിക്കന്‍ സൈന്യത്തിനും സഖ്യകക്ഷി ദൗത്യത്തിനും അഫ്ഗാനിസ്ഥാന്റെ സുസ്ഥിരതക്കും ഭീഷണി ഉയര്‍ത്തുകയാണ്. ഇത്തരം അക്രമങ്ങളെ അപലപിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാനിലെ സുസ്ഥിര ഭരണത്തിന് പാക്കിസ്ഥാന് ആ രാജ്യത്തിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നും താലിബാനികള്‍ തങ്ങളുടെ അതിര്‍ത്തിയില്‍ നിന്ന് ആക്രമണം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടിയിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: